Konstantin Koltsov | ഐസ് ഹോകി താരം കോണ്‍സ്റ്റാന്റീന്‍ കോള്‍സോവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍
Mar 20, 2024, 17:45 IST
മിയാമി: (KVARTHA) നാഷണല്‍ ഐസ് ഹോകി താരം കോണ്‍സ്റ്റാന്റീന്‍ കോള്‍സോവിനെ (42) മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോണ്‍സ്റ്റാന്റീന്‍ കോള്‍സോവിന്റെ കാമുകിയാണ് ബെലാറസ് ടെനീസ് താരം അര്യാന സബലെങ്ക. രണ്ട് തവണ ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള സബലെങ്ക മയാമി ഓപണില്‍ കളിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കാമുകന്റെ ദാരുണമരണം.
യുഎസിലെ മയാമിലിയുള്ള സെന്റ് റെജിസ് ബാല്‍ ഹാര്‍ബര്‍ റിസോര്‍ടിന്റെ ബാല്‍കണിയില്‍ നിന്ന് താഴേക്ക് ചാടിയാണ് കോള്‍സോവ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ബെലാറസ് ഹോകി ഫെഡറേഷനും കോള്‍സോവിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും മരണകാരണം അറിവായിട്ടില്ല. സംഭവത്തില്‍ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ബെലാറസിലെ ദേശീയ ഹോകി ലീഗില്‍ പീറ്റ്‌സ്‌ബെര്‍ഗ് പെന്‍ഗ്വിന്‍സിന്റെ താരമായിരുന്നു കോള്‍സോവ്. 2002, 2010 ശൈത്യകാല ഒളിംപിക്‌സിലും ബെലാറസിനായി കളിച്ചിട്ടുണ്ട്. 2016ല്‍ വിരമിച്ച കോള്‍സോവ് പിന്നീട് റഷ്യയിലെ കോണ്ടിനെന്റല്‍ ഹോകി ലീഗില്‍ അസിസ്റ്റന്റ് കോചായി പ്രവര്‍ത്തിക്കുകയായിരുന്നു. 2019ല്‍ 43-ാം വയസില്‍ അന്തരിച്ച ഐസ് ഹോകി താരമായ സെര്‍ജിയാണ് സബലെങ്കയുടെ പിതാവ്.

2020ല്‍ ആദ്യ ഭാര്യ ജൂലിയയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയശേഷമാണ് കോള്‍സോവ് സബലെങ്കയുമായി പ്രണത്തിലായത്. ആദ്യ ഭാര്യയില്‍ കോള്‍സോവിന് മൂന്ന് മക്കളുണ്ട്. 2023ല്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ ഓപണ്‍ നേടിയ സബലെങ്ക ഈ വര്‍ഷം ജനുവരിയിലും ഈ നേട്ടം ആവര്‍ത്തിച്ചിരുന്നു. വനിതകളുടെ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ സബലെങ്ക.
Keywords: News, World, World-News, Obituary, Obituary-News, Tennis, World No 2, Aryna Sabalenka, Boyfriend, Konstantin Koltsov, Found Dead, Building, Balcony, Jumped, Five-Star Hotel, Miami, Belarus, Tennis world No 2 Aryna Sabalenka's boyfriend Konstantin Koltsov Found Dead.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.