പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ നിന്നും അമ്മ കുഞ്ഞിനെ സാഹസികമായി രക്ഷിച്ചു

 


ലണ്ടന്‍: (www.kvartha.com 12.08.2014) പാഞ്ഞു വരുന്ന ട്രെയിനിനു മുന്നില്‍ നിന്നും അമ്മ കുഞ്ഞിനെ സാഹസികമായി രക്ഷിച്ചു. ലണ്ടനിലെ ഗൂജ് സ്ട്രീറ്റ് സ്‌റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. റെയില്‍വേ പുറത്തു വിട്ട സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം പുറത്തു വന്നത്.

കുഞ്ഞിനെ പുഷ്‌ചെയറിലിരുത്തി പ്ലാറ്റ്‌ഫോമിലേക്ക് വരികയായിരുന്ന യുവതിയും പുരുഷനും. പ്ലാറ്റ്‌ഫോമിനടുത്ത് വെച്ച് യുവാവ് ഇവരോടൊപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിനിടെ  പുഷ്‌ചെയര്‍ കുഞ്ഞിനോടൊപ്പം പാളത്തിലേക്ക് വീണു. ഈ അവസരത്തില്‍ ട്രെയിന്‍ പാഞ്ഞുവരുന്നുണ്ടായിരുന്നു.

ഇതു കാണാനിടയായ മാതാവ് ഉടന്‍ തന്നെ പാളത്തില്‍ ചാടി കുഞ്ഞിനെ കസേരയോടെ വാരിയെടുത്ത് പ്ലാറ്റ്‌ഫോമിലെത്തിച്ചു. പിന്നീടാണ് കുഞ്ഞിന്റെ കൈവശമുണ്ടായിരുന്ന ബാഗ് പാളത്തില്‍ വീണുകിടക്കുന്നത് യുവതി കാണാനിടയായത്. ഉടന്‍ അതെടുക്കാന്‍ വീണ്ടും പാളത്തില്‍ ചാടുകയും  പ്ലാറ്റ്‌ഫോമില്‍ തിരികെയെത്തുകയും ചെയ്തു. ഞൊടിയിടയിലാണ് എല്ലാം സംഭവിച്ചത്.  അപ്പോഴേക്കും ട്രെയിന്‍ വന്നിരുന്നു. സ്വന്തം ജീവന്‍ പണയം വെച്ചാണ് യുവതി ഈ സാഹസത്തിന് മുതിര്‍ന്നത്.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ റെയില്‍വേ അധികൃതരാണ് പുറത്തു വിട്ടത്. ദൃശ്യത്തില്‍ കണ്ട അമ്മയെയും കുഞ്ഞിനെയും തിരിച്ചറിയാനുളള ശ്രമത്തിലാണ് റെയില്‍വേ പോലീസ് . ഇരുവര്‍ക്കും പരിക്കുകളില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ നിന്നും അമ്മ കുഞ്ഞിനെ സാഹസികമായി രക്ഷിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പെണ്‍കുട്ടി തീകൊളുത്തി മരിച്ചത് ശല്യം കാരണം; യുവാവ് കസ്റ്റഡിയില്‍

Keywords:  Terrifying moment a toddler in a pushchair is sucked on to a live Tube track as a train heads into the station - and is rescued by its mother with just seconds to spare, Family, Youth, Injured, Railway Track, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia