യാത്രചെയ്യുന്നതിനിടെ തൂക്കുപാലം തകര്‍ന്നു; സഞ്ചാരികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

 


വെല്ലിംഗ്ടണ്‍: (www.kvartha.com 10.10.2015) യാത്രചെയ്യുന്നതിനിടെ തൂക്കുപാലം തകര്‍ന്നു. സഞ്ചാരികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ന്യൂസിലാന്‍ഡിലെ നോര്‍ത്ത് എൈലന്‍ഡിലാണ് സംഭവം. അടുത്തിടെ ചൈനയിലെ ചില്ലുപാലം തകര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. അതിന്റെ അലയൊലികള്‍ അടങ്ങുന്നതിനു മുമ്പാണ് മറ്റൊരു പാലം കൂടി തകരുന്നത്. സെപ്തംബര്‍ മൂന്നിനു നടന്ന സംഭവത്തിന്റെ വിഡിയോ ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് യാത്രക്കാരനായ അഡ്രീന്‍ വിസില്‍ യുട്യൂബിലൂടെ പങ്കുവച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്.

 ചൈനയിലെ ചില്ലുപാലത്തിനു സംഭവിച്ചത് വിള്ളലുകള്‍ മാത്രമാണ്. എന്നാല്‍ ഇവിടെ തൂക്കുപാലം മുഴുവനായും തകര്‍ന്നു താഴേയ്ക്കു വീഴുകയായിരുന്നു. ഇതോടെ പാലത്തിലുണ്ടായിരുന്ന സഞ്ചാരികള്‍ തടാകത്തിലേക്ക് നിലംപതിച്ചു. നാലു സഞ്ചാരികളാണ് പാലത്തിലുണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാലുപേരും നിസ്സാര പരിക്കുകളോടെ മരണത്തിനു മുന്നില്‍ നിന്നും തലനാരിഴയ്ക്കാണ്  രക്ഷപ്പെട്ടത്.

വൈകരേമോണാ തടാകത്തിനു കുറുകെയുള്ള Hopuruahine പാലം കടക്കുകയായിരുന്നു അഡ്രീന്‍ വിസില്‍ എന്ന ഫ്രഞ്ച് യുവാവും അദ്ദേഹത്തിന്റെ മൂന്നു സുഹൃത്തുക്കളും. പരമാവധി പത്തുപേര്‍ക്കു കയറാവുന്ന തരത്തിലുള്ളതാണ് 213 അടി നീളമുള്ള പാലം. നാലുപേരും പാലത്തില്‍ കടന്ന് ഏതാനും സെക്കന്‍ഡുകള്‍ കഴിഞ്ഞതോടെയാണ് അപകടം സംഭവിച്ചത്. ഇതോടെ മൂന്നു പേര്‍ എട്ടടി താഴെയുള്ള പുഴയിലേക്കു വീഴുകയും നാലാമന്‍ പാലത്തില്‍ തൂങ്ങിക്കിടക്കുകയും ചെയ്തു. പാലം തകര്‍ന്നു താഴെ വീണിട്ടും മറ്റു അപകടങ്ങളൊന്നും സംഭവിയ്ക്കാതെ ജീവിതത്തിലേക്കു തിരിച്ചെത്തിയതിന്റെ ആഹ്‌ളാദത്തിലാണിവര്‍.

അതേസമയം ഇത്തരത്തിലൊരു സംഭവം ഇതാദ്യമാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia