കാറില്‍ യുവതിയുടെ പ്രസവം, യൂട്യൂബില്‍ വൈറലാകുന്നു

 


ടെക്‌സാസ്: (www.kvartha.com 21.07.2015) പ്രസവ വേദന അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് പുറപ്പെട്ട കാറിന്റെ മുന്‍സീറ്റില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയതിന്റെ വീഡിയോ യുട്യൂബില്‍ വൈറലാകുന്നു. ഇതിനോടകം തന്നെ കോടിക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്.

ടെക്‌സാസ് സ്വദേശിനിയായ ലാസിയ പെറ്റി ജോണ്‍(22) എന്ന യുവതിയാണ് ആശുപത്രിയിലേക്ക് പോകുംവഴി കാറില്‍ വെച്ച് പ്രസവിച്ചത്. ലാസിയയുടെ ഭര്‍ത്താവ് ജോണ്‍ ആണ് പ്രസവ രംഗങ്ങള്‍ ഗോപ്രോ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച് യൂട്യൂബിലിട്ടത്.

ഹൂസ്റ്റണിലെ ടെക്‌സാസിലാണ് സംഭവം . മുന്‍സീറ്റിലിരുന്നാണ് ലാസിയ യാത്രചെയ്തിരുന്നത്. വേദനകൊണ്ട് പുളഞ്ഞ യുവതി കാറില്‍ വെച്ച് കുട്ടി പുറത്തുവന്നത് കണ്ടപ്പോള്‍ താഴെ വീണു പോകാതെ തന്റെ കൈയ്യിലേക്ക് എടുക്കുകയായിരുന്നു. പ്രസവ വീഡിയോ കണ്ട എല്ലാവര്‍ക്കും പിന്നീട് ആ കുട്ടിക്ക് എന്തുസംഭവിച്ചു എന്നറിയാന്‍ കൗതുകമായിരുന്നു.

എന്നാല്‍ ആ കുഞ്ഞിന്റെ പുതിയ വിശേഷം അറിയാന്‍ കാത്തിരിക്കുന്നവര്‍ക്ക് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മാതാപിതാക്കള്‍.  ജോസിയ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് പത്ത് പൗണ്ട് മൂന്ന് ഔണ്‍സ് ഭാരമാണുള്ളത്. കാറില്‍ വെച്ച് പ്രസവം നടന്നപ്പോള്‍ ഭയപ്പെട്ടിരുന്നുവെന്ന് മാതാവ് ലസിയ പറയുന്നു. തനിക്ക് ശ്വസിക്കാന്‍ പോലും ഭയമായിരുന്നുവെന്നാണ് ലസിയ പറയുന്നത്.
ലസിയ പെറ്റിജോണെന്ന യുവതിയും അവരുടെ ഭര്‍ത്താവ് ജോണുമാണ് വീഡിയോയിലുണ്ടായിരുന്നത്.

മകന്‍ പിറക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇത്രയും ആള്‍ക്കാന്‍ കണ്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ലസിയ പറയുന്നത്. ഇരുപത്തിരണ്ടും ഇരുപത്തിനാലും വയസുള്ള ഇരുവര്‍ക്കും ഒരു വയസും 2 വയസും പ്രായമുള്ള മറ്റു രണ്ടുകുട്ടികള്‍ കൂടിയുണ്ട്.

കുട്ടി ഗര്‍ഭപാത്രത്തിന്  വെളിയില്‍ വന്നപ്പോള്‍ താന്‍ അവനെ വാരിയെടുത്തു. എന്നാല്‍ അവനെ എന്തുകൊണ്ട് പൊതിയുമെന്നോര്‍ത്തപ്പോഴാണ് നല്ല നീളമുള്ള ഷര്‍ട്ടാണ് താന്‍ ധരിച്ചതെന്ന കാര്യം ഓര്‍ക്കുന്നത്.  എന്നാല്‍ ഒടുവില്‍ എല്ലാം ഭംഗിയായി കഴിഞ്ഞു. ഇപ്പോള്‍ ജോസിയാ കുഞ്ഞുതാരമായിരിക്കുകയാണ് . വ്യാഴാഴ്ചയാണ് വീഡിയോ യൂട്യൂബിലിട്ടത്.

കാറില്‍ യുവതിയുടെ പ്രസവം, യൂട്യൂബില്‍ വൈറലാകുന്നു


കാറില്‍ യുവതിയുടെ പ്രസവം, യൂട്യൂബില്‍ വൈറലാകുന്നു

കാറില്‍ യുവതിയുടെ പ്രസവം, യൂട്യൂബില്‍ വൈറലാകുന്നു

കാറില്‍ യുവതിയുടെ പ്രസവം, യൂട്യൂബില്‍ വൈറലാകുന്നു

Also Read: 

Keywords:  Texas mom speaks out after giving birth to 10lb baby boy in moving car, hospital, Treatment, Woman, Husband, Parents, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia