Visa | ഇന്ത്യക്കാർക്ക് ഇനി ഈ രാജ്യത്തേക്ക് വിസയില്ലാതെ പോവാം! വിനോദ സഞ്ചാരികൾക്ക് നേട്ടമാകും
Oct 31, 2023, 12:00 IST
ന്യൂഡെൽഹി: (KVARTHA) അടുത്ത മാസം മുതൽ 2024 മെയ് വരെ ഇന്ത്യക്കാർക്ക് തായ്‌ലൻഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. ഇന്ത്യയ്‌ക്കൊപ്പം, തായ്‌വാനിൽ നിന്ന് വരുന്നവർക്കും ഇളവ് ലഭിക്കും. സീസൺ സമയമായതിനാൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാണ് ഈ തീരുമാനമെന്ന് തായ്‌ലൻഡ് സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
30 ദിവസത്തേക്ക് വിസ ഇല്ലാതെ പ്രവേശനം
ഇന്ത്യയിൽ നിന്നും തായ്‌വാനിൽ നിന്നും വരുന്നവർക്ക് 30 ദിവസത്തേക്ക് തായ്‌ലൻഡിൽ പ്രവേശിക്കാമെന്ന് വക്താവ് ചായ് വാച്ചറോങ്കെ പറഞ്ഞു. ഈ വർഷം തായ്‌ലാൻഡിലേക്ക് ഇതുവരെ മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നിവയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഏകദേശം 28 ദശലക്ഷം വിനോദസഞ്ചാരികളെയാണ് തായ്‌ലൻഡ് ലക്ഷ്യമിടുന്നത്. നേരത്തെ ശ്രീലങ്കയും ഇന്ത്യക്കാർക്ക് വിസ ഇളവ് പ്രഖ്യാപിച്ചിരുന്നു.
10 മാസത്തിനുള്ളിൽ 25.67 ബില്യൺ ഡോളർ വരുമാനം
നേരത്തെ സെപ്റ്റംബറിൽ തായ്‌ലൻഡ് ചൈനീസ് വിനോദസഞ്ചാരികൾക്കുള്ള വിസ നിബന്ധനകൾ നിർത്തലാക്കിയിരുന്നു. സർക്കാരിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജനുവരി മുതൽ ഒക്ടോബർ 29 വരെ 22 ദശലക്ഷം വിനോദസഞ്ചാരികൾ തായ്‌ലൻഡിൽ എത്തിയിട്ടുണ്ട്, ഇത് 25.67 ബില്യൺ ഡോളർ വരുമാനവും രാജ്യത്തിന് നൽകി.
Keywords: News, National, New Delhi, Thailand, visas, Taiwan, Tourism, Thailand to waive visas for Taiwan and India to boost tourism.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.