സഹോദരിയാണെന്ന് പോലും ഓര്‍ത്തില്ല! 17കാരിയുടെ സൗന്ദര്യത്തില്‍ അസൂയമൂത്ത മുതിര്‍ന്ന സഹോദരി കണ്ണുകള്‍ ചൂഴ്ന്നെടുത്ത് 189 തവണ കുത്തിക്കീറി മൃഗീയമായി കൊലപ്പെടുത്തി; പ്രതിക്ക് 13 വര്‍ഷം തടവ്

 


മോസ്‌കോ: (www.kvartha.com 23.10.2019) സ്വന്തം സഹോദരിയെന്ന് പോലും ഓര്‍ക്കാതെ അതിക്രൂരമായി കൊലപ്പടുത്തി മുതിര്‍ന്ന സഹോദരി. രാജ്യത്തെ നടുക്കിയ കൊലപാതകത്തിന്റെ വിധിയാണ് സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ കോടതി നടപ്പാക്കി.

സ്വന്തം സഹോദരിയെ മൃഗീയമായി കൊലപ്പെടുത്തിയ 22 കാരിയെ 13 വര്‍ഷം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള വിധിയാണ് പുറത്ത് വന്നിരിക്കുന്നത്.

എലിസവേത ഡബ്രോവിന (22) ആണ് മോഡലായ സഹോദരി സ്റ്റെഫാനിയയെ (17) അതിക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയത്. വീട്ടിനുള്ളില്‍ രക്തം വാര്‍ന്നാണ് സ്റ്റെഫാനിയ മരണപ്പെടുന്നത്. സഹോദരിയുടെ സൗന്ദ്യത്തിലുള്ള അസൂയയാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു.

2016ല്‍ സ്റ്റെഫാനിയയെ കാമുകന്റെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാമുകന്‍ പുറത്തുപോയ സമയത്താണ് കൊലപാതകം നടക്കുന്നത്. 189 തവണയാണ് എലിസവേത സഹോദരിയുടെ ശരീരം കുത്തിക്കീറി. വലതുവശത്തെ ചെവി മുറിച്ചെടുക്കുകയും കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ചെയ്തു.

സഹോദരിയാണെന്ന് പോലും ഓര്‍ത്തില്ല! 17കാരിയുടെ സൗന്ദര്യത്തില്‍ അസൂയമൂത്ത മുതിര്‍ന്ന സഹോദരി കണ്ണുകള്‍ ചൂഴ്ന്നെടുത്ത് 189 തവണ കുത്തിക്കീറി മൃഗീയമായി കൊലപ്പെടുത്തി; പ്രതിക്ക് 13 വര്‍ഷം തടവ്

സ്റ്റെഫാനിയയ്ക്കായി വൈന്‍ വാങ്ങി തിരിച്ചെത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കാമുകന്‍ അലക്സി കണ്ടത്. നഗ്‌നയായ നിലയില്‍ ചോരയില്‍ കുളിച്ചു നില്‍ക്കുകയായിരുന്നു സ്റ്റെഫാനിയ. തുടര്‍ന്ന് നടത്തിയ അന്വേഷണത്തലാണ് എലിസവേതയെ പൊലീസ് പിടികൂടിയത്.

സംഭവത്തിന് ശേഷം എലിസവേത മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു. സഹോദരിയുടെ സൗന്ദ്യത്തിലുള്ള അസൂയയാണ് കൊലപാതകത്തിന് കാരണമെന്ന് കണ്ടെത്തിയതോടെ കോടതി എലിസവേതയെ 13 വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, World, Mosco, Criminal Case, Police, Arrested, Sisters, Killed, Court, The 17 Year Old Beauty was Jealous of Her Sister
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia