ഏറ്റവും തിളക്കമേറിയ നക്ഷത്രം 'മരിക്കാനൊരുങ്ങുന്നു'; സൂര്യന്റെ ആയിരം മടങ്ങ് വലിപ്പമുള്ള തിരുവാതിര സ്ഫോടനത്തിലേക്ക്
Feb 16, 2020, 14:59 IST
ഹാരിസ്ബര്‍ഗ്: (www.kvartha.com 16.02.2020) ആകാശത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം 'മരിക്കാനൊരുങ്ങുന്നതായി' സൂചന. ഒറൈയണ്‍ നക്ഷത്രസമൂഹത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രങ്ങളിലൊന്നായ ബീറ്റല്‍ജീസിന്റെ( തിരുവാതിര നക്ഷത്രം) പ്രകാശം മങ്ങിത്തുടങ്ങിയതായാണ് ഗവേഷണസൂചനകള്‍ വ്യക്തമാക്കുന്നത്. നക്ഷത്രസ്ഫോടനമുണ്ടാവുന്ന സൂപ്പര്‍നോവ ഘട്ടത്തിന് തൊട്ടുമുമ്പുള്ള അവസ്ഥയിലാണ് ബീറ്റല്‍ജീസെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം.
പ്രകാശം കുറഞ്ഞുകുറഞ്ഞ് വന്നതോടെ ഏറ്റവും വെളിച്ചമേറിയ നക്ഷത്രങ്ങളില്‍ 12-ാമതായിരുന്ന ബീറ്റല്‍ജീസ് 20-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഭൂമിയില്‍ നിന്ന് 642.5 പ്രകാശ വര്ഷങ്ങള്ക്കപ്പുറമാണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം. വില്ലനോവ യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞനായ എഡ്വേര്‍ഡ് ഗ്വിനന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബീറ്റല്‍ജീസ് സ്ഫോടനത്തിന് മുമ്പുള്ള സങ്കോച-വികാസങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് വേണം കരുതാന്‍.
സൂര്യന്റെ ആയിരം മടങ്ങ് വലിപ്പമുള്ള ഈ നക്ഷത്രത്തിന്റെ സൂപ്പര്‍നോവ സ്ഫോടനം പകല്‍ സമയത്ത് പോലും വ്യക്തമായി കാണാനാവും. സൂപ്പര്‍നോവ സ്ഫോടനത്തെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും ഇന്റര്‍നെറ്റ് ലോകത്തില്‍ സജീവമായിക്കഴിഞ്ഞു. കണക്കുകൂട്ടലുകളില്‍ പിഴവില്ലെങ്കില്‍ ഈ ചുവപ്പന്‍ നക്ഷത്രത്തിന്റെ സ്ഫോടനത്തിന് അധികകാലം കാത്തിരിക്കേണ്ടി വരില്ല.
Keywords: News, World, America, Galaxy, Death, Scientists, Astrology, Star, Blast, The brightest star is 'about to die'

ഏകദേശം 430 ദിവസങ്ങള്‍ ബീറ്റല്‍ജീസന്റെ സങ്കോച-വികാസത്തിനാവശ്യമാണ് ഇപ്പോള്‍ തന്നെ നക്ഷത്രം അതിന്റെ പകുതി കാലഘട്ടം കടന്നിട്ടുണ്ടാവുമെന്നാണ് ശാസ്ത്രജ്ഞന്റെ കണക്കുകൂട്ടല്‍. ഫെബ്രുവരി 21 ന് ബീറ്റല്‍ജീസ് പ്രകാശം ഏറ്റവും കുറഞ്ഞ ഘട്ടത്തിലെത്തുമെന്നാണ് ഇദ്ദേഹത്തിന്റെ അനുമാനം. ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന നക്ഷത്രസ്ഫോടനമായിരിക്കും ബീറ്റല്‍ജീസിന്റേത്.Down here on Earth, we’re going to see a very bright light in the sky. It could even be visible during the day, and bright enough to rival a full moon at night. The event will be breathtaking to behold, but #Betelgeuse will be wrapping up its farewell tour. It’s been a pleasure. pic.twitter.com/wffL9OMOzP— 。.:*・☆・Jen .:*・☆・゜ (@Aero_Jenna) February 8, 2020
സൂര്യന്റെ ആയിരം മടങ്ങ് വലിപ്പമുള്ള ഈ നക്ഷത്രത്തിന്റെ സൂപ്പര്‍നോവ സ്ഫോടനം പകല്‍ സമയത്ത് പോലും വ്യക്തമായി കാണാനാവും. സൂപ്പര്‍നോവ സ്ഫോടനത്തെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും ഇന്റര്‍നെറ്റ് ലോകത്തില്‍ സജീവമായിക്കഴിഞ്ഞു. കണക്കുകൂട്ടലുകളില്‍ പിഴവില്ലെങ്കില്‍ ഈ ചുവപ്പന്‍ നക്ഷത്രത്തിന്റെ സ്ഫോടനത്തിന് അധികകാലം കാത്തിരിക്കേണ്ടി വരില്ല.
Keywords: News, World, America, Galaxy, Death, Scientists, Astrology, Star, Blast, The brightest star is 'about to die'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.