26 വയസ് 39 കൊല: യുവാവ് അറസ്റ്റില്‍; കൊല്ലപ്പെട്ടവരില്‍ 16 യുവതികള്‍

 


റിയോ: (www.kvartha.com 17.10.2014) 26 വയസിനുള്ളില്‍ 39 കൊലനടത്തിയ യുവാവ് പോലീസിന്റെ പിടിയില്‍. യാഗോ ഹെന്‍ട്രിക്ക് ഗോമസ് എന്ന സീരിയല്‍ കൊലയാളിയാണ് ബ്രസീലില്‍ വെച്ച് പിടിയിലായത്. ഇയാള്‍ കൊലപ്പെടുത്തിയവരില്‍ 16 യുവതികളും തെരുവില്‍ ജീവിക്കുന്ന മൂന്നാം ലിംഗക്കാരും ഉള്‍പെടുന്നു.

14 വയസുകാരിയെ  കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസന്വേഷണം നടത്തുന്നതിനിടയാണ് ഗോമസ്  പോലീസ് പിടിയിലാവുന്നത്. മാതാവിനൊപ്പം ഗോയണിയയില്‍ സാധാരണ ജീവിതം നയിച്ചുവരികയായിരുന്ന ഗോയസ് ചെറുപ്രായത്തിനിടയില്‍ ഇത്രയും കൊലപാതകം നടത്തിയെന്നറിഞ്ഞപ്പോള്‍ അയല്‍ക്കാര്‍ പോലും  ഞെട്ടിയിരിക്കയാണ്. കൊല്ലാന്‍ ഉപയോഗിക്കുന്ന ചുറ്റികയും മറ്റു സാധനങ്ങളുമടങ്ങുന്ന  കില്ലിങ്ങ് കിറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

നേരത്തെ നഗരത്തിലെ ഒരു സിസിടിവി ദൃശ്യത്തില്‍ ഇയാളുടെ കൊലപാതകം പോലീസിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍ ബൈക്കിലെത്തിയ ഒരാളെ വെടിവെച്ച് വീഴ്ത്തി യാതൊന്നും കൊള്ളയടിക്കാതെ ഗോമസ്  കടന്നു പോകുന്നതിന്റെ  ദൃശ്യങ്ങള്‍  കണ്ട പോലീസിനെ സംഭവം ആശയകുഴപ്പത്തിലാക്കിയിരുന്നു.

അതേസമയം  പോലീസിന്റെ ചോദ്യം ചെയ്യലില്‍ തനിക്ക് ദേഷ്യം വരുന്ന എന്തിനെയും താന്‍ കൊല്ലുമെന്നാണ് ഗോമസ് പറഞ്ഞത്.

26 വയസ് 39 കൊല: യുവാവ് അറസ്റ്റില്‍; കൊല്ലപ്പെട്ടവരില്‍ 16 യുവതികള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  The serial killer aged just 26 who has confessed to 39 murders: Brazilian security guard becomes one of world's most prolific killers with victims as young as 14, Police, Youth, Parents, Gun attack, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia