കപ്പലുകളുടെ ശ്മശാനമായ ജിദ്ദയിലെ തീരം; ആളനക്കമില്ലാതെ പേടിപ്പെടുത്തുന്ന രാത്രികളുമായി ശുഐബ ബീച്ച്
Feb 23, 2020, 14:12 IST
ജിദ്ദ: (www.kvartha.com 23.02.2020) തീരത്തടിഞ്ഞ കപ്പലുകളുടെ കഥ പറയുന്ന ശുഐബ തീരം. കപ്പലുകളുടെ ശ്മശാനമായ ഒരു ബീച്ചാണ് സൗദി അറേബ്യയിലെ ജിദ്ദയിലുള്ള ശുഐബ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുവഴി കടന്നു പോയ മൂന്നു കപ്പലുകളെയാണ് ഇവിടുത്തെ പവിഴപ്പുറ്റുകള്‍ കുടുക്കിയത്.
ബീച്ചില്‍ രാത്രിയായാല്‍ പേടിപ്പെടുത്തുന്ന അന്തരീക്ഷമാണ്. ആളനക്കം അധികമില്ലാത്ത ഒറ്റപ്പെട്ട തീരം. അവിടെ ചെരിഞ്ഞു നില്ക്കുന്ന രണ്ട് കപ്പലുകള്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്തിന് ശേഷം ഖലീഫയായ ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്റെ കാലത്ത് നിര്‍മിച്ച തുറമുഖത്തിന്റെ ഭാഗമാണിതെന്ന് കരുതപ്പെടുന്നു.
തകര്‍ന്ന കപ്പലുകളില്‍ ഏറ്റവും വലുത് 1966ല്‍ ഹോളണ്ട് നിര്‍മിച്ച റോ പാക്‌സാണ്. ജിദ്ദയിലേക്കുള്ള കവാടമായ ശുഐബയില്‍ വെച്ച് 1993ല്‍ കപ്പലിനെ പവിഴപ്പുറ്റുകള്‍ ചതിച്ചു.
നേരത്തേയും പ്രവാചക ഭരണകാലത്ത് തന്നെ പവിഴപ്പുറ്റുകളില്‍ തട്ടി കടലിലേക്കാഴ്ന്നു പോയ കപ്പലിനെ ജര്‍മന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ 2015ല്‍ ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. കടലിന്റെ തീരങ്ങളിലും പവിഴപ്പുറ്റുകളുടെ അടയാളങ്ങളുണ്ട്.
റോഡില്‍ നിന്നും അകലെ മാറിയാണ് ഈ തീരം. അതിനാല്‍ തന്നെ രാത്രിയായാല്‍ ശക്തമായ തിരമാലകളില്‍ കാണുന്ന കപ്പല്‍ ഭീതിപ്പെടുത്തും. എന്തുതന്നെയായാലും സഞ്ചാരികളുടെ പട്ടികയിലെ പ്രിയപ്പെട്ട ഇടമായി തീരുകയാണ് കപ്പല്‍ കെണിയുള്ള ഈ തീരം

Keywords: News, World, Saudi Arabia, Ship, Ship Accident, Corel Reefs, The Shores of Jeddah, the Cemetery of Ships
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.