സ്ഥിരമായി കാന്റീനില്‍ നിന്ന് സാന്‍വിച്ച് മോഷ്ടിക്കുന്ന മുപ്പതൊന്നുകാരനായ കോടീശ്വരന്‍; വര്‍ഷം ഒന്‍പത് കോടി ഇരുപത്തിയാറ് ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന് ബാങ്ക് കൊടുത്ത പണി

 



ലണ്ടന്‍: (www.kvartha.com 05.02.2020) ബാങ്കിന്റെ സ്റ്റാഫ് കാന്റീനില്‍ നിന്നും സാന്‍വിച്ച് മോഷ്ടിക്കുന്നു എന്നാരോപിച്ച് ഉദ്യോഗസ്ഥനെ സിറ്റി ബാങ്ക് പുറത്താക്കി. വര്‍ഷത്തില്‍ ഒന്‍പത് കോടി ഇരുപത്തിയാറ് ലക്ഷം രൂപയിലധികം ശമ്പളം വാങ്ങിയിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് ബാങ്കിന്റെ നടപടി. ഇന്ത്യന്‍ വംശജനായ പരാസ് ഷാ എന്ന മുപ്പതൊന്നുകാരനെയാണ് പുറത്താക്കിയത്. സിറ്റി ബാങ്കിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ കാന്റീനില്‍ നിന്നും ഇയാള്‍ സാന്‍വിച്ച് മോഷ്ടിച്ചെന്നാണ് ആരോപണം.

ഫിനാന്‍ഷ്യല്‍ ടൈംസ്, ഡെയ്ലി മെയില്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിറ്റി ബാങ്ക് ഗ്രൂപ്പിന്റെ ആഫ്രിക്ക, മധ്യേഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥനാണ് പരാസ് ഷാ. ഇദ്ദേഹം സ്ഥിരമായി കാന്റീനില്‍ നിന്നും സാന്‍വിച്ച് മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. എന്നാല്‍ എത്ര സാന്‍വിച്ചുകളാണ് മോഷ്ടിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

സ്ഥിരമായി കാന്റീനില്‍ നിന്ന് സാന്‍വിച്ച് മോഷ്ടിക്കുന്ന മുപ്പതൊന്നുകാരനായ കോടീശ്വരന്‍; വര്‍ഷം ഒന്‍പത് കോടി ഇരുപത്തിയാറ് ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന് ബാങ്ക് കൊടുത്ത പണി

യൂറോപ്പ് ട്രേഡ് മാര്‍ക്കറ്റില്‍ ഉന്നത പദവിയുള്ള ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു പരസ്. 2017ല്‍ സിറ്റി ബാങ്കില്‍ ജോലി ചെയ്യാന്‍ ആരംഭിച്ച് രണ്ട് മാസത്തിനുള്ളില്‍ ഈ പദവിയിലേക്ക് പരാസ് സ്ഥാനക്കയറ്റം നേടി. കമ്പനിയുടെ റിസ്‌ക് ബോണ്ടുകളുടെ നിക്ഷേപങ്ങളായിരുന്നു പരാസ് കൈകാര്യം ചെയ്തിരുന്നത്. ഇംഗ്ലണ്ടിലെ പ്രശസ്തമായ ബാത്ത് സര്‍വ്വകലാശാലയില്‍ നിന്നുമാണ് ഇദ്ദേഹം ഇക്കണോമിക്‌സില്‍ ബിരുദം നേടിയത്. നേരത്തെ എച്ച് എസ് ബി സിയിലും പരാസ് ജോലി ചെയ്തിട്ടുണ്ട്.

Keywords:  News, World, Bank, London, Theft, Salary, Punishment, Job, Canteen, Sandwich, Theft of Bank Officer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia