കാറിന്റെ മുന്‍ സീറ്റില്‍ ബലമായി കാലുകള്‍ സീറ്റിനോട് ചേര്‍ത്ത് കെട്ടിയിട്ട് നേരെയിരുത്തും, ശേഷം കാര്‍ വേഗത്തില്‍ മതിലിലേക്ക് ഓടിച്ചു കയറ്റും; വാഹനാപകട പരിശോധനയുടെ പേരില്‍ അരങ്ങേറുന്നത് കൊടും ക്രൂരത
Nov 4, 2019, 16:32 IST
ബെയ്ജിങ്: (www.kvartha.com 04.11.2019) വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാനും അപകടം സംഭവിക്കുമ്പോള്‍ അതിജീവിക്കാനുളള ശേഷി പരിശോധിക്കാനുമുള്ള പരീക്ഷണമാണ് ക്രാഷ് ടെസ്റ്റ്. കണ്ടുപിടിത്തങ്ങളുടെ നാടായ ചൈനയില്‍ ഇതിനുവേണ്ടി കൊടും ക്രൂരതയാണ് അരങ്ങേറുന്നത്.
കാറിന്റെ മുന്‍ സീറ്റില്‍ കാലുകള്‍ സീറ്റിനോട് ചേര്‍ത്ത് ബലമായി കെട്ടിയിട്ട് പന്നികളെ നേരെയിരുത്തും. ശേഷം കാര്‍ വേഗത്തില്‍ മതിലിലേക്ക് ഓടിച്ചു കയറ്റും. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ലോകമെമ്പാടും ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
പ്രായമുളള പന്നികളെ മുന്‍ സീറ്റില്‍ ഇരുത്തിയശേഷം കാറ് മുപ്പത് മൈല്‍ വേഗതയില്‍ ഓടിച്ച് മതിലില്‍ ഇടിപ്പിച്ചാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നത്. ഇടിയുടെ ആഘാതത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ പഠിച്ചാണ് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേല്‍ക്കാനുളള സാധ്യത നിര്‍ണ്ണയിക്കുക.
ഈ പ്രവര്‍ത്തിയിലൂടെ പന്നികളുടെ എല്ലുകള്‍ ഒടിഞ്ഞും, ആന്തരിക അവയവങ്ങള്‍ക്ക് പരിക്കേറ്റുണ്ടാകുന്ന രക്തസ്രാവത്തിലുടെയും അവറ്റകള് ചത്തു പോകാറാണ് പതിവ്. ക്രാഷ് ടെസ്റ്റിന് ശേഷം പന്നികളുടെ ആന്തരികയാവയവങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരിക്കുമെന്ന് ഇവയുടെ ശരീരം പരിശോധിച്ച ഡോക്ടര്‍മാരും വിശദീകരിച്ചു.
സാധാരണ ഇത്തരം ആക്സിഡന്റ് ടെസ്റ്റുകള്‍ക്കായി മനുഷ്യ രൂപത്തിലുളള ഡമ്മികളാണ് ഉപയോഗിക്കാറുളളത്. ഇത്തരം ഡമ്മികളെ ഇരുത്തി കാര്‍ ഡ്രൈവറില്ലാതെ ഓടിച്ച് ഭിത്തിയില്‍ ഇടിപ്പിക്കുകയാണ് ചെയ്യാറ്. എന്നാല്‍ ഈ ഡമ്മികള്‍ക്ക് പകരമാണ് ചൈനയില്‍ പന്നികളെ ഉപയോഗിച്ചുളള ക്രാഷ് ടെസ്റ്റ് പരിശോധന.
ഈ ക്രൂരത തുടങ്ങും മുന്‍പ് ഒരു ദിവസം മുഴുവന്‍ പന്നികളെ പട്ടിണിക്കിടും. ആറ് മണിക്കൂര്‍ മുമ്പ് വെളളവും നിഷേധിക്കും. ഇങ്ങനെ പട്ടിണി കിടന്ന് അവശമായ മൃഗങ്ങളെയാണ് ക്രാഷ് ടെസ്റ്റുകള്‍ക്കായി ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ ശരീരഘടന മനുഷ്യന്റെ ആറ് വയസുള്ള കുട്ടികള്‍ക്ക് സമാനമായതിനാല്‍ കുട്ടികളുടെ സീറ്റ് ബെല്‍റ്റുകള്‍ വികസിപ്പിക്കുന്നതിന് പ്രായം കുറഞ്ഞ പന്നികളെയും ഇത്തരം പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്.
ഈ പരീക്ഷണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഭാവിയില്‍ ഇത്തരം പരീക്ഷണങ്ങള്‍ തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. പന്നികള്‍ പോലുളള മൃഗങ്ങളെ ഇത്തരം ടെസ്റ്റുകള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ ചൈനയില്‍ നിയമങ്ങളില്ല എന്നതാണ് ഇതിനു കാരണം.
ഇന്റര്‍ നാഷണല്‍ ജേര്‍ണല്‍ ഓഫ് ക്രാഷ് വര്‍ത്ത്നെസ് എന്ന ജേര്‍ണലില്‍ പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നതോടെയാണ് പന്നികള്‍ നേരിട്ട ക്രൂരതയെ പറ്റി പുറംലോകമറിഞ്ഞത്. മൃഗങ്ങളെ ലാബിലും മറ്റും പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഗവേഷകര്‍ പോലും ക്രാഷ് ടെസ്റ്റിന് പന്നികളെ ഉപയോഗിച്ച നടപടി ക്രൂരമെന്നാണ് പ്രതികരിച്ചത്.
എന്നാല്‍ ഇതാദ്യമായല്ല മൃഗങ്ങളെ ഇത്തരത്തില്‍ ക്രാഷ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. നേരത്തെ അമേരിക്കയില്‍ വാഹന സുരക്ഷ പരിശോധനയ്ക്കായുളള ടെസ്റ്റുകള്‍ക്കായി ഉപയോഗിച്ചിരുന്നത് പന്നികളെയാണ്. 1990ല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഈ ക്രൂര നടപടി അമേരിക്ക അവസാനിപ്പിക്കകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, China, Car, Crash Test, Vehicle Test, Researchers, Pig, America, Driver, Animals, They are Used for Crash Tests; It is Brutal to launch a Car Accident Test
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.