അവര്‍ ഓരോരുത്തരായി ഞങ്ങളെ ബലാത്സംഗം ചെയ്തു, കൊല്ലുമെന്ന ഭീഷണിയും, ഇല്ല അവസാനിക്കുന്നില്ല മ്യാന്‍മാറിലെ കൊടിയ പീഡനങ്ങള്‍: ആരു കാണും ഇവരുടെ കണ്ണുനീര്‍, ആരു കേള്‍ക്കും ഇവരുടെ രോദനങ്ങള്‍?
Nov 27, 2016, 21:35 IST
ടെക്‌നാഫ്: (www.kvartha.com 27.11.2016) മ്യാന്‍മാര്‍ സൈന്യത്തിന്റെ ക്രൂരതകള്‍ ഒന്നൊന്നായി വിവരിക്കുമ്പോള്‍ 20 കാരിയായ ഹബീബയുടെ കണ്ണുകള്‍ നിറയുകയാണ്. നിരന്തരമായ അക്രമങ്ങളും പീഡനങ്ങളും സഹിക്കവയ്യാതെ പിറന്ന മണ്ണില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട് അഭയാര്‍ഥികളായി ബംഗ്ലാദേശിലെത്തിയ അനേകായിരങ്ങളില്‍ ഒരുവളാണ് ഹബീബ. മുസ്ലിമായതിന്റെ പേരില്‍ കൊടിയ പീഡനമാണ് തങ്ങള്‍ക്ക് മ്യാന്‍മറില്‍ ഭരണകൂടത്തില്‍ നിന്നും ഏല്‍ക്കേണ്ടി വന്നതെന്ന് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ഈ പെണ്‍കുട്ടി പറയുന്നു.
ഞങ്ങളുടെ വീടുകളിലേക്ക് കയറിയാണ് അവര്‍ എന്നെയും സഹോദരിയെയും മാറി മാറി ബലാത്സംഗം ചെയ്തത്. പിന്നീട് വീടിന് തീയിട്ട് അവര്‍ പോയി. ഞങ്ങള്‍ ഇവിടെ പട്ടിണിയിലാണ്. പക്ഷേ ഇവിടെ ആരും ഞങ്ങളെ പീഡിപ്പിക്കാനോ, കൊല്ലാനോ വരുന്നില്ല, അഭയാര്‍ത്ഥി ക്യാമ്പില്‍ രണ്ട് സഹോദരികളുമായി മ്യാന്മറില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ ഹബീബയുടെ സഹോദരന്‍ ഹാഷിമുല്ലാഹ് പറയുന്നു.
സഹോദരി സമീറ (18)യെയും സൈന്യം ബലാത്സംഗം ചെയ്തു. ഞങ്ങളുടേത് പോലെ മറ്റു നിരവധി വീടുകള്‍ അവര്‍ കത്തിച്ചു ചാമ്പലാക്കി. ഞങ്ങളുടെ പിതാവിനെയടക്കം നിരവധി പേരെ അവര്‍ കൊന്നെടുക്കി, അനേകം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു ഹബീബ പറയുന്നു. അടുത്ത തവണ വരുമ്പോള്‍ ഇവിടെ കണ്ടാല്‍ കൊന്നുകളയുമെന്നാണ് സൈന്യം ഞങ്ങളോട് പറഞ്ഞത്. ഞങ്ങളുടെ കയ്യില്‍ ആകെയുണ്ടായിരുന്ന 400 ഡോളറുമായി നാഫ് പുഴ കടന്നാണ് ബംഗ്ലാദേശിന്റെ അതിര്‍ത്തി പ്രദേശത്തെത്തിയത്. തങ്ങളെ ബംഗ്ലാദേശിലെത്തിക്കുന്ന ബോട്ടിനായി അവിടെ നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ക്കൊപ്പം നാല് ദിവസം കുന്നിന്‍ ചെരുവില്‍ ഒളിഞ്ഞു കഴിഞ്ഞു. ഞങ്ങളിലുണ്ടായിരുന്ന മുഴുവന്‍ പണവും ആ ബോട്ടുകാരന് നല്‍കി. ഒരു ചെറുദ്വീപിലാണ് അയാള്‍ ഞങ്ങളെ എത്തിച്ചത്. അവിടെ നിന്നുമാണ് ഞങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയത്- അവര്‍ വേദനയോടെ പറയുന്നു.
റോഹിങ്യന്‍ മുസ്ലിംങ്ങള്‍ക്കെതിരെ നടക്കുന്ന വംശഹത്യയെ യു എന്‍ അപലപിച്ചിട്ടുണ്ടെങ്കിലും മറ്റു നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
Keywords : Bangladesh, Molestation, Muslim, Myanmar, World, ‘They Raped Us One By One,’ Says Rohingya Woman Who Fled Myanmar.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.