യുക്രൈനിൽ സംഭവിക്കുന്നത് ഇതാണ്; മനുഷ്യരെ കൊന്നൊടുക്കി യന്ത്രങ്ങള്‍ യുദ്ധം ജയിക്കുന്നു
Mar 6, 2022, 18:49 IST
നേർക്കാഴ്ചകൾ
(www.kvartha.com 06.03.2022) കൊല്ലപ്പെടുന്ന പട്ടാളക്കാരെ അവിടെ വച്ചുതന്നെ സംസ്കരിക്കുന്നു. വെടിയേറ്റു വീണ സ്‌പോട്ടിലെക്ക് മൊബൈല്‍ ക്രമറ്റോറിയം എത്തുകയാണ്. അവിടെ നിന്നു തന്നെ കരിച്ചു കളയുന്നു. ബന്ധുക്കള്‍ക്കുവരെ ഒരു നോക്കുകാണാന്‍ അനുമതി നല്‍കുന്നില്ല. ഹിറ്റ്‌ലറെപ്പോലെ പെരുമാറുകയാണ് പുട്ടിന്‍. അടുത്തത് ആണവ യുദ്ധം. റഷ്യയുടെ സൂചന വന്നു കഴിഞ്ഞു. മനുഷ്യന്റെ കണ്ടുപിടുത്തങ്ങള്‍ മനുഷ്യനെ തന്നെ കൊന്നു തിന്നുന്നുന്ന കാഴ്ച്ചയാണ് യുക്രൈനിൽ.
ഒരു കാലത്ത് സഖ്യരാഷ്ട്രം കൂടിയായിരുന്ന റഷ്യ, ഉക്രൈനെ വളഞ്ഞിട്ടാക്രമിക്കുന്നത് നിര്‍ത്തി വെക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല. സമാധാന ചര്‍ച്ചകളെല്ലം പേരിനു മാത്രം. തങ്ങളോട് മുട്ടാന്‍ പോന്ന കായിക ശക്തി അല്ല ഉക്രൈനെന്ന് തിരിച്ചറിഞ്ഞ ഇന്ത്യ പോലും പുട്ടിനെ ഭയക്കുന്നു. ചുമലില്‍ കേറിയിരുന്നു ഉക്രൈന്റെ ചെവി കരളുകയാണ് റഷ്യ. മനസാക്ഷി ഉള്ളവര്‍ ഏവരും ഏതിര്‍ക്കപ്പെടേണ്ട അധര്‍മ്മ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് തന്നോടൊപ്പം മല്ലിടാന്‍ പോരാത്ത യുക്രെനെ ഇല്ലാതാക്കുമ്പോള്‍ നോക്കി നില്‍ക്കുന്നവരെ കുറിച്ച് എന്തു പറയാന്‍.
ലോക രാഷ്ട്രങ്ങൾ യുക്രൈനെ ഒറ്റക്കു ആയുധങ്ങള്‍ക്കുള്ളില്‍ തളച്ചിടുകയാണ്. നൂറുക്കണക്കിന് മൃത്യു സംഭവിച്ചു. ഇനിയും ആയിരങ്ങള്‍ മരിച്ചു വീഴാനിരിക്കുന്നു. യുക്രൈനിന്റെ ആണവനിലയം സ്ഥിതി ചെയ്യുന്ന ചെര്‍ണോബില്‍ അടക്കം പല പട്ടണങ്ങളിലും റഷ്യയുടെ പിടി വീണിരിക്കുകയാണ്. എങ്ങും, നിലവിളികള്‍...നാടു വിട്ട് ഓടിപ്പോകാനുള്ള തത്രപ്പാടുകള്‍. ലക്ഷക്കണക്കിനു അഭയാര്‍ത്ഥികള്‍ ഉക്രൈന്‍ വിട്ടു പോയി. അതില്‍ ഇന്ത്യക്കാരും പെടും. സൈനിക കേന്ദ്രങ്ങളും വിമനാനത്താവളങ്ങളും കേന്ദ്രീകരിച്ച് യുദ്ധം വ്യാപിച്ചിരിക്കുന്ന വേളയിലാണ് ഇതുകുറിക്കുന്നത്.
അരുത് കൊല്ലരുതെന്ന് താണുകേണപേക്ഷിക്കുകയാണ് ഉക്രൈന്‍. റഷ്യയിലും ഇന്ത്യയിലും അടക്കം യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ടോക്കിയോ മുതല്‍ ടെല്‍ അവീവ്, ന്യൂയോര്‍ക്ക് വരെയുള്ള നഗരങ്ങളിലെ റഷ്യന്‍ എംബസികള്‍ക്ക് മുമ്പിലും പ്രതിഷേധക്കാരുണ്ട്. സെന്റ് പീറ്റേഴ്സ് ബര്‍ഗിലും മോസ്‌കോയും കലുഷിതമായിരിക്കുകയാണ്. സ്വന്തം ജനതക്കു നേരെ, ദേശീയതക്കു നേരെ ജനം സംസാരിച്ചു തുടങ്ങി. ഇതെല്ലാം പുട്ടിന്റെ അഹങ്കാരം കൊണ്ടെന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ന്നു തുടങ്ങി. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചും ഭരണകൂടത്തിനെതിരെയും സ്വന്തം ജനത തന്നെ സംസാരിച്ചു തുടങ്ങി. അപ്പോഴും ലോക രാജ്യങ്ങള്‍ നിശബ്ദതയില്‍.
മിസൈലുകളുടെ നടുവില്‍ ഉക്രൈനിലെ കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിയിടങ്ങളിലേക്കു വരെ പോകാനാകുന്നില്ല. ജനാധിപത്യ മുല്യങ്ങള്‍ ഒന്നൊന്നായി തകര്‍ന്നടിയുകയാണ്. തോക്കിന്‍ കുഴലുകളാണ് ഭരണം നടത്തുന്നത്. ഉക്രൈന്‍ അനുഭവിക്കണമെന്ന് ഒരൂ കൂട്ടര്‍. റഷ്യയെ തൊട്ടു കളിച്ച് പൊല്ലാപ്പിലാകാനില്ലെന്ന് മറ്റൊരു കൂട്ടര്‍. നരിമടയില്‍ കയറി ചെന്ന് തിരിച്ചാക്രമിക്കാനോ, ചെറുത്തു നില്‍ക്കാനോ കഴിവില്ലാത്ത മുയലാണ് റഷ്യയെ സംബന്ധിച്ചിടത്തോളം ഉക്രൈന്‍. ഈ സാഹചര്യത്തില്‍ റഷ്യയോട് എറ്റുമുട്ടി പിടിച്ചു നില്‍ക്കാന്‍ ഉക്രൈന് കഴിഞ്ഞേക്കില്ല. അസത്യം ജയിക്കാന്‍ പോവുകയാണ്.
റഷ്യന്‍ ജനത കഴിഞ്ഞ 20 വര്‍ഷമായി വ്ലാഡിമിര്‍ പുട്ടിനെ സഹിക്കുന്നു. പുട്ടിന്റെ കൈപ്പിടിയിലാണ് റഷ്യ. ഗോര്‍ബച്ചേവിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയില്‍ നിന്നു കൊണ്ട് ലോക മുതലാളിത്തത്തിനോടൊപ്പം റഷ്യയെ നടത്തിച്ചത് പുട്ടിനാണ്. 1917ലെ ഒക്ടോബർ വിപ്ലവത്തിനു ശേഷം, ലെനിന്‍, സ്റ്റാലിന്‍, ക്രൂഷ്ച്ചേവ്, ബ്രഷ്നേവ്, ആന്റ്രപ്പോവ്. ചെര്‍ണങ്കോവ്, ബോറിസ് എല്‍സിനു ശേഷമുള്ള പെരിസ്ട്രോയിക്കയില്‍ വാടിത്തളര്‍ന്നു പോയ റഷ്യയെ കരക്കടുപ്പിച്ചത് താനാണെന്നാണ് പുട്ടിന്റെ വാദം. ആ വാദത്തിന്റെ അവസാനത്തെ ഇരയാണ് ഉക്രൈന്‍. രാഷ്ട്രീയപരമായി തനിക്കെതിരു നില്‍ക്കുന്നവരെയെല്ലാം വെട്ടിയും നക്കിയും കൊന്നു കുഴിച്ചു മുടുന്ന പുട്ടിനില്‍ നിന്നും ഇതിനപ്പുറവും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.
ഒരു ചാരസംഘടനയുടെ ഉദ്യോഗസ്ഥാനായി വന്ന് സോവിയറ്റ് യൂണിയനെ കേവലം റഷ്യയാക്കി ചുരുക്കി കെട്ടാന്‍ പ്രയത്നിച്ച ചരിത്രമാണ് പുട്ടിനുള്ളതെന്ന് നമുക്കിവിടെ ഓര്‍ത്തു വെക്കാം. പഴയ സോവിയറ്റ് യൂണിയനിലെ റഷ്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ രാജ്യമാണ് ഉക്രൈന്‍. ഉക്രൈനിലെ ആകെ ജനസംഖ്യയുടെ വലിയൊരു ശതമാനവും റഷ്യക്കാരാണ്. ഉക്രൈനോട് പുട്ടിന്‍ കാണിച്ചത് കൊടും ചതിയാണ്. ഉക്രൈന്‍ 1991ല്‍ സ്വതന്ത്ര റിപ്പബ്ലിക്കായി. അതുവരെ സോവിയറ്റ് യൂണിയന്റെ ഭാഗമായി വര്‍ത്തിച്ചു. റഷ്യ, പോളണ്ട്, ബലാറസ്, ഹങ്കറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ജനനിബിഡ പ്രദേശങ്ങള്‍. കരിങ്കടല്‍തീരത്തെ രാഷ്ട്രം എന്ന നിലയില്‍ ഒമ്പതാം ശതകം വരെ കീവന്‍ റഷ്യ എന്നറിയപ്പെട്ട ഗോത്ര സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യം. അപരഷ്‌കൃതരായ നാടോടിക്കൂട്ടങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ നാട്. മുമ്പ് അവർ കിവിന്‍ റഷ്യക്കാര്‍ എന്നു വിളിക്കപ്പെട്ടു. ധാരാളം സമ്പത്തുണ്ട്. അവ ഭുമിയില്‍ നിന്നും കറന്നെടുക്കാന്‍ അവര്‍ മിനക്കെട്ടില്ല. സമ്പാദ്യങ്ങളെല്ലാം അവര്‍ ഭൂമിയില്‍ നിക്ഷേപിച്ചു, എന്നാല്‍ താഴ്ന്നിടം കുഴിക്കാന്‍ അയൽ രാജ്യക്കാരെത്തി.
യൂറോപ്പുകാര്‍, അവര്‍ നിരന്തരം സംഘർഷം അഴിച്ചു വിട്ടുകൊണ്ടേയിരുന്നു. ബ്രീട്ടീഷുകാര്‍ ഇന്ത്യയിലെ നാട്ടുരാജാക്കന്മാര്‍ക്കെതിരെ പ്രയോഗിച്ച കെണി ഇവിടെ ഫലിച്ചതുപോലെ, പോളണ്ടിനെക്കാള്‍ കൃഷിയിടങ്ങള്‍ വര്‍ദ്ധിച്ച യുക്രൈനെ യുറോപ്യന്മാര്‍ അധിനിവേശമാക്കി. 1917ല്‍ റഷ്യന്‍വിപ്ലവത്തെ തുടര്‍ന്നു സോവിയറ്റ് ചേരിയിലേക്ക് ക്ഷണമുണ്ടായെങ്കിലും ആദ്യം മടിച്ചു നിന്നു. സമ്മര്‍ദങ്ങള്‍ വര്‍ദ്ധിച്ചതോടെ 1922 മുതല്‍ യൂണിയനില്‍ ചേര്‍ന്നു. സ്വതവേ അദ്ധ്വാനികളായിരുന്ന ഉക്രൈന്‍ ജനത അതോടെ കൂടുതല്‍ കരുത്തരായി. ആശയ ദാരിദ്യത്താല്‍ വലഞ്ഞ സോവിയറ്റ് യൂനിയന്‍ തവിടു പൊടിയായെങ്കിലും ഉഗ്രപ്രതാപിയായി മാറി ഉക്രൈന്‍. നീണ്ട 70 വര്‍ഷത്തെ സഹവാസത്തിനു ശേഷം 1991ല്‍ ഉക്രൈന്‍ റഷ്യയോട് വിടപറയാന്‍ നിര്‍ബന്ധിതരായി. വീണ്ടും സ്വതന്ത്ര രാഷ്ട്രമായി.
എന്നിട്ടും അവര്‍ റഷ്യന്‍ ചായ്വ് ഉപേക്ഷിച്ചില്ല. 2004 നവംബര്‍ മുതല്‍ 2005 ജനുവരി വരെ ഉക്രൈന്‍ അഭ്യന്തര കലഹത്തിലായിരുന്നു. അതിനെ ലോകം ഓറഞ്ചുവിപ്ലവമെന്ന് വിളിപ്പേരു നല്‍കി. സോവിയറ്റ് യൂണിയനില്‍ നിന്നും വിട്ടു പിരിഞ്ഞ ഉക്രൈനില്‍ 2004 ല്‍ തെരഞ്ഞെടുപ്പുനടന്നു. അപ്പോഴേക്കും ഉക്രൈന്‍ രാഷ്ട്രീയം ദുഷിച്ചു നാറിത്തുടങ്ങിയിരുന്നു. അഴിമതി, സ്വജന പക്ഷപാതം, ഭാഷാ പ്രശ്‌നം, ഗോത്ര വര്‍ക്കാരുടെ ദേശീയത... ഇങ്ങനെ എങ്ങും അസംതൃപ്തികള്‍. നാടു കലങ്ങി. കലങ്ങിയ വെള്ളത്തില്‍ നിന്നും മീന്‍ പിടിക്കാന്‍ റഷ്യ വലവീശി. റഷ്യന്‍ പിന്തുണയോടെ മത്സരിച്ച യാനുകോവിച്ച് റഷ്യന്‍ ഭൂരിപക്ഷ പ്രദേശത്തു നിന്നു വരെ തോറ്റു തുന്നം പാടി.
വീണ്ടും നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് യൂഷ്ചെങ്കോ അധികാരം പിടിച്ചെടുക്കുന്നത്. പിന്നീട് അദ്ദേഹം പ്രതിപക്ഷത്തിന് രാജ്യം സമര്‍പ്പിച്ച് റഷ്യയിലേക്ക് ഓടിപ്പോവുകയായിരുന്നു. 2010ല്‍ യാനുകോവിച്ച് വീണ്ടും ഉക്രൈനിന്റെ അമരക്കാരനായി. ഇതിനിടയിലെല്ലാം റഷ്യ ഘട്ടം ഘട്ടമായി ഉക്രൈനെ വിഴുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അതിനതിരെയായിരുന്നു ജനാധിപത്യ വാദികളുടെ ഓറഞ്ചുവിപ്ലവം. ആയിരക്കണക്കിനാളുകള്‍ ഈ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. നിരവധി വിരമൃതൃവും, രക്തസാക്ഷികളുമുണ്ടായി. അമേരിക്ക നീട്ടിപ്പിടിച്ച പച്ച കൊടിയുടെ തണലിലായിരുന്നു, ഓറഞ്ചു വിപ്ലവം. ഇതിനിടയിലൂടെ വളരെ സാവധാനം ഉക്രൈനെ നാറ്റോയുടെ ഭാഗമാക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നുണ്ടായിരുന്നു.
1944 എപ്രില്‍ 4ന് ലോകമഹായുദ്ധ സന്ദര്‍ഭങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന സംഘടനായിരുന്നു നാറ്റോ. ബെല്‍ജിയത്തിലെ ബ്രസല്‍സിലാണ് ഇതിന്റെ ആസ്ഥാനം. ബാഹ്യശക്തികളില്‍ നിന്നുള്ള ആക്രമണമുണ്ടായാല്‍ അംഗരാഷ്ട്രങ്ങള്‍ ഒരുമിച്ച് ചേര്‍ന്നു നില്‍ക്കണം. ഇതായിരുന്നു നാറ്റോയുടെ മുദ്രാവാക്യം. 12 രാഷ്ട്രങ്ങള്‍ ചേര്‍ന്ന ആരംഭിച്ച ഈ സഖ്യത്തില്‍ ഇപ്പോള്‍ 30 അംഗരാഷ്ട്രങ്ങളുണ്ട്. എന്നിട്ടും റഷ്യയോടുള്ള ഭക്തി കാരണം ഉക്രൈന്‍ നാറ്റോയില്‍ ചേര്‍ന്നിരുന്നില്ല. ചേരി ചേരാ രാഷ്ട്രമായി നിന്നു. എങ്കിലും ഉക്രൈന്റെ മേല്‍ നോറ്റോ പിടി മുറുക്കിത്തുടങ്ങിയിരുന്നു. റഷ്യയുടെ വികാസം, തച്ചുതകര്‍ക്കലായിരുന്നു നാറ്റോയുടെ ലക്ഷ്യം. രണ്ടാംലോക യുദ്ധാനന്തരം സോവിയറ്റ് യൂണിയന്‍ വളര്‍ന്ന് വളര്‍ന്ന് യൂറോപ്പിലേക്ക് കടന്നു ചെല്ലുന്നതു തടയുകയായിരുന്നു നാറ്റോയുടെ മറ്റൊരു ലക്ഷ്യം.
നിരവധി നദികളുള്ള, അവയിലൂടെ ഒഴുകി വരുന്ന ജലത്തിന്റെ പൂര്‍ണവും വ്യാപ്തവുമായ പ്രയോജനം നേടിയെടുത്ത കാര്‍ഷികമായും, ആയുധപരമായും ഏറെ വളര്‍ന്ന ഉക്രൈനിനോടുള്ള അസൂയയാണ് റഷ്യയ്ക്ക്. കനാല്‍വ്യൂഹങ്ങളിലൂടെ നദികളെ പരസ്പരം യോജിപ്പിച്ചും കാര്‍ഷിക മേഖലകളിലേക്ക് നദീജലം തിരിച്ചുവിട്ടും, ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും, സ്വയം പര്യാപ്തമായ രാജ്യമായി യുക്രൈൻ മാറിയത് പുട്ടിനു സഹിക്കുന്നില്ല. വടക്കന്‍ പ്രദേശങ്ങളിലെ നദികള്‍ വൈദ്യുതി ഉത്പാതനത്തിനും തടി മുതലായ വ്യാവസായിക വസ്തുക്കള്‍ കടത്തുന്നതിനും പ്രയോജനപ്പെടുന്നതിനും സര്‍വത്രികമായ വിപണനത്തിനുള്ള മാര്‍ക്കറ്റൊരുങ്ങിയതും പുട്ടിന് ഇഷ്ടപ്പെട്ടിട്ടില്ല.
നദികളുടെ ആഴം കൂട്ടി ഗതാഗതക്ഷമത വര്‍ദ്ധിപ്പിച്ചത് കുറച്ചൊന്നുമല്ല ഉക്രൈനെ മാറ്റിമറിച്ചത്. ഉക്രൈനിലുടെ കടത്തിവിടുന്ന റഷ്യയുടെ ഗ്യാസ് പൈപ്പ് ലൈൻ കടന്നുപോകുന്നതിന് കപ്പം കൊടുക്കുന്നത് ഒഴിവാക്കണം. ആ പ്രദേശമാകെ ദേശവല്‍ക്കരിച്ച് റഷ്യക്ക് സ്വന്തമാക്കണം. ആണവ നിലയമുള്ള ചെര്‍ണോബില്‍ കൈപ്പിടിയില്‍ ഒതുക്കണം. ക്രിമീയര്‍ എന്ന ദേശം അവര്‍ക്കു വേണം. ഉക്രൈന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതാവായ കരിങ്കടലിനെ സ്വന്തമാക്കണം. ഒന്നിനും നികുതി നല്‍കാന്‍ പുട്ടിന്‍ തയ്യാറല്ല. അതുണ്ടാകുന്നതു വരെ യുദ്ധം തുടര്‍ന്നേക്കും. അധര്‍മ്മത്തിനു ജയമുണ്ടായേക്കും. ലോകത്തില്‍ ഇനി വാഴുക ധര്‍മ്മമോ അധര്‍മ്മമോ എന്ന സമസ്വക്കുള്ള ഉത്തരം തേടുകയാണ് റഷ്യ-ഉക്രൈന്‍ സംഘട്ടനത്തിലൂടെ.
പ്രതിഭാരാജന്‍

Keywords: News, World, Russia, Top-Headlines, Ukraine, war, Attack, People, Article, Country, Kills, Europe, President, This is what is happening in Ukraine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.