iPhone | ആപ്പിൾ പ്രേമികൾക്ക് സന്തോഷവാർത്ത! ഐഫോൺ 15 സീരീസ് വിപണിയിലേക്ക്; ലോഞ്ച് തീയതി പുറത്തുവന്നു
Aug 8, 2023, 10:12 IST
കാലിഫോർണിയ: (www.kvartha.com) ആപ്പിൾ പ്രേമികൾക്ക് ആഹ്ലാദം പകർന്ന് പുതിയ ഐഫോൺ 15 സീരീസിനായുള്ള കാത്തിരിപ്പ് ഉടൻ അവസാനിച്ചേക്കാം. ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ പറയുന്നതനുസരിച്ച്, ആപ്പിൾ ഐഫോൺ 15 സീരീസിന്റെ ലോഞ്ച് ചടങ്ങ് സെപ്റ്റംബർ 12 അല്ലെങ്കിൽ 13 ന് നടക്കും. കൂടാതെ ഈ വർഷം നാല് പുതിയ ഐഫോൺ മോഡലുകൾ പുറത്തിറക്കിയേക്കുമെന്നും റിപോർട്ടുണ്ട്.
ഐഫോൺ 15 സീരീസ് ഇറങ്ങി ഒരാഴ്ച കഴിഞ്ഞ് സെപ്റ്റംബർ 22 ന് വാങ്ങാൻ ലഭ്യമായേക്കാം. ആപ്പിളിന്റെ കീഴ്‌വഴക്കമനുസരിച്ച്, ചടങ്ങിലേക്ക് മാധ്യമ പ്രവർത്തകർക്കുള്ള ക്ഷണങ്ങൾ ചടങ്ങിന്റെ തീയതിക്ക് ഏകദേശം ഒരാഴ്ച മുമ്പ് അയയ്‌ക്കാൻ സാധ്യതയുണ്ട്. സെപ്‌റ്റംബർ 13 ബുധനാഴ്ച ഒരു സുപ്രധാന സ്‌മാർട്ട്‌ഫോൺ പ്രഖ്യാപനം പ്രതീക്ഷിക്കുന്നതിനാൽ, വിവിധ മൊബൈൽ പങ്കാളികൾ തങ്ങളുടെ ജീവനക്കാരോട് അവധിയെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്.
ഐഫോൺ 15 പ്രോയും ഐഫോൺ 15 പ്രോ മാക്സും ഗുണനിലവാര നിയന്ത്രണ പ്രശ്നങ്ങൾ കാരണം വൈകാനിടയുണ്ടെന്ന് ദി ഇൻഫർമേഷൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് എൽ സി നിർമിച്ച പുതിയ ലോ ഇൻജക്ഷൻ പ്രഷർ ഓവർ മോൾഡിംഗ് (LTPC) ടെക്നോളജി ഡിസ്പ്ലേയുമായി ബന്ധപ്പെട്ടതാണ്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോണിലെ ബെസലിന്റെ വലുപ്പം 2.2 മിമിക്ക് പകരം 1.5 എംഎം വരെയാകാം.
ഐഫോൺ 15 പ്രോ, ഐഫോൺ 15 പാ മാക്സ് എന്നിവ മുൻ ഐഫോൺ 14 സീരീസിനെ അപേക്ഷിച്ച് അപ്ഗ്രേഡുചെയ്ത സവിശേഷതകളുമായി വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ട് . ഈ സ്മാർട്ട്ഫോണുകൾക്ക്
ചെറുതായി വളഞ്ഞ ടൈറ്റാനിയം ഫ്രെയിം, നേർത്ത ബെസൽ - ലെസ് ഡിസ്പ്ലേ, ശക്തമായ ബയോണിക് ചിപ്സെറ്റ് (3nm A17) തുടങ്ങിയ സവിശേഷതകൾ ഉണ്ടാകും. ഇത് കൂടാതെ ഐഫോൺ 15 സീരീസിൽ ആദ്യമായി എട്ട് ജിബി റാം ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Keywords: News, World, California, I Phone 15, Launch, September, Bloom Berg, Tech, This is when Apple may launch iPhone 15 series.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.