നിങ്ങള്‍ പുകവലിക്കാത്തവരാണോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശമ്പളത്തോടു കൂടിയ അധിക അവധി; തൊഴിലാളികള്‍ക്ക് 6ദിവസത്തെ അധിക അവധി നല്‍കി ബഹുരാഷ്ട്ര മാര്‍ക്കറ്റിങ് കമ്പനിയായ പിയാല ഇന്‍കോര്‍പറേറ്റ്

 


ടോക്കിയോ: (www.kvartha.com 03.12.2019) പുകവലിക്കുന്നത് ശീലമില്ലാത്ത ജീവനക്കാര്‍ക്ക് പ്രത്യേക അവധി അനുവദിച്ച് നല്‍കി പ്രശംസ നേടിയിരിക്കയാണ് ജപ്പാന്‍ കമ്പനിയായ പിയാല. ശമ്പളത്തോടുകൂടിയ ആറുദിവസത്തെ അധിക അവധിയാണ് ടോക്കിയോ ആസ്ഥാനമായ ബഹുരാഷ്ട്ര മാര്‍ക്കറ്റിങ് കമ്പനിയായ പിയാല ഇന്‍കോര്‍പറേറ്റ് ജീവനക്കാര്‍ക്ക് അനുവദിച്ചിരിക്കുന്നത്. കമ്പനിയിലെ പുകവലിക്കാരായ ജീവനക്കാരാണ് പുകവലി ശീലമില്ലാത്ത സഹപ്രവര്‍ത്തകര്‍ക്കായി ഈ സ്പെഷ്യല്‍ അവധിയ്ക്ക് വഴിയൊരുക്കിയത്.

ബഹുനിലക്കെട്ടിടത്തിന്റെ 29-ാം നിലയിലാണ് കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ പുകവലി ശീലമുള്ളവര്‍ക്ക് ഇടയ്ക്കൊന്ന് വലിക്കണമെന്ന് തോന്നിയാല്‍ താഴത്തെ നിലയിലേക്ക് വരണം. ഒരു സിഗരറ്റ് പുകച്ച് സീറ്റില്‍ തിരികെ എത്താന്‍ കുറഞ്ഞത് പതിനഞ്ച് മിനിറ്റെങ്കിലും വേണ്ടിവരും.

 നിങ്ങള്‍ പുകവലിക്കാത്തവരാണോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശമ്പളത്തോടു കൂടിയ അധിക അവധി; തൊഴിലാളികള്‍ക്ക് 6ദിവസത്തെ അധിക അവധി നല്‍കി ബഹുരാഷ്ട്ര മാര്‍ക്കറ്റിങ് കമ്പനിയായ പിയാല ഇന്‍കോര്‍പറേറ്റ്

ഇതോടെ ഇടയ്ക്കിടെ പുകവലിക്കുന്നവര്‍ ജോലിസമയം നഷ്ടപ്പെടുത്തുന്നുവെന്നും ബാക്കിയുള്ളവര്‍ ആ സമയത്തും ജോലി ചെയ്യുന്നുവെന്നുമുള്ള പരാതി ഉയര്‍ന്നിരുന്നു. ഇതോടെയാണ് പുകവലിക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി നല്‍കാന്‍ കമ്പനി തീരുമാനിച്ചത്.

പുകവലിക്കാര്‍ക്ക് പിഴയോ ശിക്ഷയോ നല്‍കി അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് പ്രോത്സാഹജനകമായ സമ്മാനങ്ങളോ സൗജന്യമോ അനുവദിക്കുന്നതാണെന്ന് കമ്പനി സിഇഒ ടകാവോ അസൂക്ക പറഞ്ഞു.

കമ്പനിയില്‍ സ്ഥാപിച്ചിരുന്ന പരാതിപ്പെട്ടിയില്‍ നിന്ന് ലഭിച്ച പരാതിയാണ് കമ്പനിയെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പിയാല വക്താവ് ഹിരോതക മത്സുഷിമ അറിയിച്ചു.

അതിനിടെ ജീവനക്കാര്‍ക്കിടയിലെ പുകവലി കുറയ്ക്കുന്നതിനായുള്ള നിലപാട് ജപ്പാനിലെ മിക്ക കമ്പനികളും അടുത്തിടെ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ബാറുകളിലും റെസ്റ്റോറന്റുകളിലും പുകവലിക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളുണ്ട്.

2020 ല്‍ ഒളിമ്പിക്സ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പുകവലി നിയന്ത്രണത്തിനായി ടോക്കിയോ നഗരസഭ കര്‍ശന നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  This Japan Company Is Giving Non-Smoking Employees 6 Extra Vacation Days,Tokyo, News, Technology, Business, Holidays, Smoking, Salary, Japan, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia