Ronaldo | സഊദി അറേബ്യയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഉജ്വല വരവേൽപ്; ആയിരങ്ങൾക്ക് നടുവിൽ അൽ നാസറിൽ പുതിയ യുഗത്തിന് തുടക്കമിട്ട് സൂപർ താരം; അവതരണ ചടങ്ങിൽ നിന്നുള്ള ടികറ്റ് വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; വീഡിയോ

 


റിയാദ്: (www.kvartha.com) ഏകദേശം 25000 കാണികൾ, മൈതാത്ത് പ്രകാശത്തിന്റെ മാന്ത്രികത. അതിന് നടുവിൽ ഫുട്‍ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ കാൽപന്ത് ജീവിതത്തിലെ മറ്റൊരു യുഗം തുടങ്ങി. ഇൻഡ്യൻ സമയം ചൊവ്വാഴ്ച അർധരാത്രി സഊദി അറേബ്യയിലെ അൽ-നാസർ ക്ലബ് വൻ സ്വീകരണമാണ് താരത്തിന് ഒരുക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ്, വീണ്ടും മാഞ്ചസ്റ്റർ ഒടുവിൽ അൽ-നാസറിലേക്ക് കൂടുമാറ്റം. റിയാദിലെ അൽ നാസറിന്റെ ഹോം മൈതാനമായ മിർസൂൾ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക അവതരണ ചടങ്ങിൽ ആയിരക്കണക്കിന് ആരാധകരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണാനെത്തിയത്.

Ronaldo | സഊദി അറേബ്യയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഉജ്വല വരവേൽപ്; ആയിരങ്ങൾക്ക് നടുവിൽ അൽ നാസറിൽ പുതിയ യുഗത്തിന് തുടക്കമിട്ട് സൂപർ താരം; അവതരണ ചടങ്ങിൽ നിന്നുള്ള ടികറ്റ് വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; വീഡിയോ

ചൊവ്വാഴ്ച വൈകുന്നേരം സ്റ്റേഡിയത്തിലെത്തിയ റൊണാൾഡോ, അൽ നാസർ പ്രസിഡന്റ് മുസല്ലി അൽ മുഅമ്മറിനും ഫസ്റ്റ് ടീം കോച് റൂഡി ഗാർസിയക്കുമൊപ്പം വാർത്താസമ്മേളനത്തിന് എത്തി. സഊദി അറേബ്യയിലെ ഭാവി തലമുറയിലെ കളിക്കാരെ പ്രചോദിപ്പിക്കാനുള്ള തന്റെ അഭിലാഷത്തെക്കുറിച്ച് പറയുമ്പോൾ, യൂറോപ്, തെക്കേ അമേരിക, യുഎസ് എന്നിവിടങ്ങളിൽ നിന്ന് തനിക്ക് ഓഫറുകളുണ്ടായിരുന്നുവെന്ന് പോർചുഗൽ താരം വെളിപ്പെടുത്തി. തനിക്ക് അവസരം നൽകിയ സഊദി ക്ലബ്ബിന് അദ്ദേഹം നന്ദി പറഞ്ഞു.

'രാജ്യത്തെക്കുറിച്ചും ഫുട്ബോളിനെക്കുറിച്ചും എല്ലാവരുടെയും വീക്ഷണത്തെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാട് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്', അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പുതിയ ടീമംഗങ്ങളെ കാണാനായി മുറിയിലേക്ക് പോയി. ഔദ്യോഗിക ജേഴ്‌സി അണിഞ്ഞതിന് ശേഷം അദ്ദേഹം സ്ക്വാഡുമായി ഹസ്‌തദാനം ചെയ്യുകയും പുതിയ സഹപ്രവർത്തകരുമായി സമയം ചിലവഴിക്കുകയും ചിരിക്കുകയും തമാശ പറയുകയും ചെയ്തു.

 

സ്റ്റേഡിയത്തിലേക്കുള്ള ടികറ്റുകൾ തലേദിവസം തന്നെ വിറ്റുതീർന്നിരുന്നു. മുഴുവൻ വരുമാനവും രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ്‌ഫോമായ എഹ്‌സാന് സംഭാവനയായി നൽകി. തുക മുഴുവൻ ദരിദ്ര രാജ്യങ്ങളിലേക്ക് സംഭാവനയായി നൽകുമെന്നാണ് വിവരം. ഭാര്യ, മക്കൾ, നിയമോപദേശകർ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം പ്രത്യേക വിമാനത്തിലാണ് ക്രിസ്റ്റ്യാനോ റിയാദിലെത്തിൽ ഇറങ്ങിയത്. സ്ഥിരതാമസത്തിന് കൊട്ടാരം സജ്ജമാകും വരെ റിയാദിലെ പ്രശസ്തമായ ഹോടലിലായിരിക്കും ക്രിസ്റ്റ്യാനോ താമസിക്കുക.
Keywords:  News, Top-Headlines, World, Saudi Arabia, Football, Football Player, Riyadh, Cristiano Ronaldo, Manchester City, Manchester United, Real Madrid, President, Thousands of Saudi fans cheer as Ronaldo unveiled at Al Nassr.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia