Shot Dead | അമേരികയില്‍ സ്കൂളിന് നേരെയുണ്ടായ വെടിവയ്പില്‍ 3 മരണം; 7 പേര്‍ക്ക് പരിക്ക്
വാഷിങ്ടണ്‍: (www.kvartha.com) അമേരികയിലെ മിസൗറിയില്‍ സ്കൂളിന് നേരെയുണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ മരിച്ചു. സെന്റ് ലൂയിസ് നഗരത്തിലെ സെന്‍ട്രല്‍ വിഷ്വല്‍ ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്സ് ഹൈസ്കൂളിന് നേരെയായിരുന്നു ആക്രമണം നടന്നത്. ഏഴുപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അതേസമയം അക്രമിയെ പൊലീസ് കൊലപ്പെടുത്തിയെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
ഒരാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേര്‍ കൂടി ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. പ്രതിക്ക് 20 വയസ് പ്രായം തോന്നിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ആക്രമണ കാരണവും ഇതുവരെ വ്യക്തമായിട്ടില്ല.
Keywords: Washington, News, World, shot dead, Shot, Death, Killed, Injured, Three dead, seven injured after school shooting.