ലന്‍ഡനിലെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ കൂട്ടത്തല്ല്; കൈയിലുണ്ടായിരുന്ന ബാഗുകളും പെട്ടികളും എതിരാളികള്‍ക്ക് നേരേ വലിച്ചെറിഞ്ഞു, ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു; 3 പേര്‍ക്ക് പരിക്ക്, വിഡിയോ കാണാം
May 16, 2021, 18:27 IST
ലന്‍ഡന്‍: (www.kvartha.com 16.05.2021) ലന്‍ഡനിലെ ലൂടണ്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ കൂട്ടത്തല്ല്. വിമാനത്താവളത്തിലെ ഡ്യൂടി ഫ്രീ സ്ഥാപനങ്ങളുടെ മുന്നിലാണ് യാത്രക്കാരുടെ തമ്മിലടി. മെയ് 14-ന് നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
യാത്രക്കാരില്‍ ചിലര്‍ സംഘം ചേര്‍ന്ന് പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ചിലര്‍ കൈയിലുണ്ടായിരുന്ന ബാഗുകളും പെട്ടികളും എതിരാളികള്‍ക്ക് നേരേ വലിച്ചെറിഞ്ഞു. നിരന്തരം ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ സമീപത്തുണ്ടായിരുന്ന മറ്റുയാത്രക്കാര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഓടിരക്ഷപ്പെടുന്നതും അക്രമം നിര്‍ത്താന്‍ ആവശ്യപ്പെട്ട് ചിലര്‍ അലറിവിളിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ പരിക്കേറ്റ മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മെയ് 14-ാം തീയതി രാവിലെ എട്ട് മണിയോടെയാണ് വിമാനത്താവളത്തില്‍ സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം, എന്താണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
വിമാനത്താവളത്തിലെ സംഘര്‍ഷം അങ്ങേയറ്റം ഞെട്ടലുണ്ടാക്കിയെന്നും ദുഃഖകരമായ സംഭവമാണെന്നും ലൂടണ്‍ വിമാനത്താവളത്തിന്റെ ഔദ്യോഗിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Three people hospitalized after mass brawl breaks out at London Luton Airport, London, News, Airport, Flight, Passengers, Clash, Video, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.