ടൈറ്റാനിക് മ്യൂസിയത്തില്‍ മഞ്ഞ് മല തകര്‍ന്നുവീണ് അപകടം; 3 സന്ദര്‍ശകര്‍ക്ക് പരിക്ക്
Aug 5, 2021, 16:23 IST
വാഷിങ്ടണ്‍: (www.kvartha.com 05.08.2021) അമേരികയിലെ ടൈറ്റാനിക് മ്യൂസിയത്തില്‍ മഞ്ഞ് മല തകര്‍ന്ന് വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്ക്. അതേസമയം പരിക്ക് ഗുരുതരമാണോയെന്ന കാര്യം വ്യക്തമല്ല. പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മ്യൂസിയം ഉടമകള്‍ പറഞ്ഞു.
അപകടത്തെ തുടര്‍ന്നുണ്ടായ മ്യൂസിയത്തിലെ കേടുപാടുകള്‍ പരിഹരിക്കാന്‍ നാല് ആഴ്ചയെടുത്തേക്കുമെന്നാണ് സൂചന. 1912ല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക് യാത്രാ കപ്പലിനെ അനുസ്മരിപ്പിക്കുന്ന മ്യൂസിയമാണിത്. മ്യൂസിയത്തില്‍ ഐസ് കൊണ്ട് നിര്‍മിച്ച മതില്‍ സന്ദര്‍ശകര്‍ക്ക് സ്പര്‍ശിക്കാന്‍ അനുവാദമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസും മ്യൂസിയം അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Washington, News, World, Injured, Accident, Police, Titanic Museum Iceberg Wall Collapses, Three Injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.