ഭക്ഷണം നല്‍കുന്നതിനിടെ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു; ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒരുവയസ്സുകാരനും, ഒറ്റപ്പെട്ടത് രണ്ടുവസ്സുകാരന്‍
Oct 8, 2015, 16:58 IST
ലോസ് ആഞ്ചലസ്: (www.kvartha.com 08.10.2015) ഒരു വയസ്സുകാരനായ മകന് ഭക്ഷണം നല്‍കുന്നതിനിടെ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു. ഇതോടെ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മകനും മരിച്ചു. ഇതിനിടെ ഒറ്റപ്പെട്ടത് രണ്ടുവസ്സുകാരനായ മകന് മാത്രം.
മാതാവിന്റേയും സഹോദരന്റേയും മൃതദേഹങ്ങള്‍ക്കൊപ്പം ഈ രണ്ടുവയസുകാരന് കഴിഞ്ഞത് ദിവസങ്ങളോളം. ലോസ് ആഞ്ചലസിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് സംഭവം നടക്കുന്നത് . ബ്രോങ്കൈറ്റിസ് ബാധിതയായ എറിക തോംസെന്‍ (45) എന്ന യുവതിയും വളര്‍ത്തു മകനായ മിഖായേലുമാണ് മരിച്ചത് . ഇവര്‍ സിഡ്നി സ്വദേശിനിയാണ്.
അടുക്കളയില്‍ വച്ച് ഒരു വയസുകാരനായ മകന് ഭക്ഷണം കൊടുക്കുന്നതിനിടെ എറിക കുഴഞ്ഞ്
വീണ് മരിക്കുകയായിരുന്നു. ഇതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മിഖായേല്‍ എന്ന ഇവരുടെ വളര്‍ത്തുമകനും മരിച്ചു . രണ്ട് വയസ് മാത്രം പ്രായമുള്ള നാതന് എന്ന മറ്റൊരു വളര്‍ത്തുമകനാണ് മാതാവും സഹോദരനും മരിച്ചതറിയാതെ രണ്ട് ദിവസത്തോളം മൃതദേഹങ്ങള്‍ക്കൊപ്പം അപ്പാര്‍ട്മെന്റില്‍ കഴിഞ്ഞത് .
മാര്‍ക്കറ്റിംഗ് ഡയറക്ടറായി ലോസ് ആഞ്ചലസില്‍ ജോലി നോക്കുകയായിരുന്നു എറിക. സിംഗിള്‍ പാരന്റായ ഇവര്‍ രണ്ട് കുട്ടികളേയും ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു. നാതന്റെ കരച്ചില്‍കേട്ട് മറ്റ് അപ്പാര്‍ട്മെന്റില്‍ താമസിക്കുന്നവരാണ് പോലീസിനെ വിവരം അറിയിച്ചത് . പോലീസ് വന്ന് നോക്കിയപ്പോഴാണ് എറികയും മിഖായേലും മരിച്ചുകിടക്കുന്നത് കണ്ടത്. നാതനെ പോലീസ് ആശുപത്രിയിലാക്കി.
Also Read:
ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം യു ഡി എഫിനും എല്‍ ഡി എഫിനും കീറാമുട്ടി; സ്ഥാനാര്‍ത്ഥികളാകാന്‍ പലരും രംഗത്ത്
Keywords: Toddler rescued days after after mom and brother die suddenly, Children, Police, World.
മാതാവിന്റേയും സഹോദരന്റേയും മൃതദേഹങ്ങള്‍ക്കൊപ്പം ഈ രണ്ടുവയസുകാരന് കഴിഞ്ഞത് ദിവസങ്ങളോളം. ലോസ് ആഞ്ചലസിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് സംഭവം നടക്കുന്നത് . ബ്രോങ്കൈറ്റിസ് ബാധിതയായ എറിക തോംസെന്‍ (45) എന്ന യുവതിയും വളര്‍ത്തു മകനായ മിഖായേലുമാണ് മരിച്ചത് . ഇവര്‍ സിഡ്നി സ്വദേശിനിയാണ്.
അടുക്കളയില്‍ വച്ച് ഒരു വയസുകാരനായ മകന് ഭക്ഷണം കൊടുക്കുന്നതിനിടെ എറിക കുഴഞ്ഞ്
മാര്‍ക്കറ്റിംഗ് ഡയറക്ടറായി ലോസ് ആഞ്ചലസില്‍ ജോലി നോക്കുകയായിരുന്നു എറിക. സിംഗിള്‍ പാരന്റായ ഇവര്‍ രണ്ട് കുട്ടികളേയും ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു. നാതന്റെ കരച്ചില്‍കേട്ട് മറ്റ് അപ്പാര്‍ട്മെന്റില്‍ താമസിക്കുന്നവരാണ് പോലീസിനെ വിവരം അറിയിച്ചത് . പോലീസ് വന്ന് നോക്കിയപ്പോഴാണ് എറികയും മിഖായേലും മരിച്ചുകിടക്കുന്നത് കണ്ടത്. നാതനെ പോലീസ് ആശുപത്രിയിലാക്കി.
Also Read:
ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം യു ഡി എഫിനും എല്‍ ഡി എഫിനും കീറാമുട്ടി; സ്ഥാനാര്‍ത്ഥികളാകാന്‍ പലരും രംഗത്ത്
Keywords: Toddler rescued days after after mom and brother die suddenly, Children, Police, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.