മൂക്കടപ്പിന് ചികിത്സ തേടി; പരിശോധനയില്‍ യുവാവിന്റെ മൂക്കിനുള്ളില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്
Nov 16, 2019, 12:48 IST
ബെയ്ജിംങ്: (www.kvartha.com 16.11.2019) ചൈനയില്‍ അടഞ്ഞ മൂക്കുമായി ആശുപത്രിയിലെത്തിയതാണ് മുപ്പതുകാരനായ ഷാങ് ബിന്‍ഷെംഗ്. കഴിഞ്ഞ മൂന്ന് മാസമായി ശ്വസിക്കാന്‍ പോലും തടസ്സമുണ്ടാക്കുന്ന തരത്തിലാണ് മൂക്ക് അടഞ്ഞിരിക്കുന്നതെന്ന് ഷാങ് ഡോക്ടറോട് പറഞ്ഞു. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് മാത്രമല്ല, മൂക്കിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും ഷാങ് ഡോക്ടറോട് പറഞ്ഞു.
ചികിത്സയുടെ ഭാഗമായി ഡോക്ടര്‍ ആവശ്യപ്പെട്ട പ്രകാരം ഷാങ് മൂക്കിന്റെ എക്സറേ എടുത്തു. എക്സറേ റിപ്പോര്‍ട്ടില്‍ ഷാങ്ങിന്റെ മൂക്കിനുള്ളിലായി ഒരു നിഴല്‍ മറഞ്ഞിരിക്കുന്നത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ മൂക്കിനുള്ളില്‍ ഒരു പല്ല് വളര്‍ന്ന് വരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.
എന്നാല്‍, ഡോക്ടര്‍മാരെയടക്കം ഞെട്ടിച്ചത് മറ്റൊരു സംഭവമായിരുന്നു. ഷാങ്ങിന് പത്ത് വയസ്സുള്ളപ്പോള്‍ കാണാതായ പല്ലാണ് ഇപ്പോള്‍ മൂക്കില്‍ മുളച്ചതായി കണ്ടെത്തിയിരിക്കുന്നത്. അന്ന് വായയില്‍ വിലക്കിയ പല്ല് പിന്നീട് മൂക്കിനുള്ളില്‍ കയറിയതായിരിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഫോര്‍ത്ത് അഫിലിയേറ്റഡ് ഹോസ്പിറ്റലാണ് അപൂര്‍വമായ രോഗാവസ്ഥ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഒരു സെന്റീമീറ്റര്‍ നീളമുള്ള പല്ല് ശസ്ത്രക്രിയയിലൂടെ ഡോകര്മാര് പുറത്തെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച 30 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് മൂക്കില്‍ നിന്ന് പല്ല് പുറത്തെടുത്തത്.
ജലദോഷം മൂലമുണ്ടാകുന്ന മൂക്കൊലിപ്പും തൊണ്ടവേദനയുമൊക്കെ ആളുകളെ വളരെയധികം അസ്വസ്ഥരാക്കുമ്പോള്‍ 20 വര്‍ഷമാണ് അടഞ്ഞമൂക്കുമായി ഇയാള്‍ക്ക് കഴിയേണ്ടി വന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ചികിത്സയുടെ ഭാഗമായി ഡോക്ടര്‍ ആവശ്യപ്പെട്ട പ്രകാരം ഷാങ് മൂക്കിന്റെ എക്സറേ എടുത്തു. എക്സറേ റിപ്പോര്‍ട്ടില്‍ ഷാങ്ങിന്റെ മൂക്കിനുള്ളിലായി ഒരു നിഴല്‍ മറഞ്ഞിരിക്കുന്നത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ മൂക്കിനുള്ളില്‍ ഒരു പല്ല് വളര്‍ന്ന് വരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.
എന്നാല്‍, ഡോക്ടര്‍മാരെയടക്കം ഞെട്ടിച്ചത് മറ്റൊരു സംഭവമായിരുന്നു. ഷാങ്ങിന് പത്ത് വയസ്സുള്ളപ്പോള്‍ കാണാതായ പല്ലാണ് ഇപ്പോള്‍ മൂക്കില്‍ മുളച്ചതായി കണ്ടെത്തിയിരിക്കുന്നത്. അന്ന് വായയില്‍ വിലക്കിയ പല്ല് പിന്നീട് മൂക്കിനുള്ളില്‍ കയറിയതായിരിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഫോര്‍ത്ത് അഫിലിയേറ്റഡ് ഹോസ്പിറ്റലാണ് അപൂര്‍വമായ രോഗാവസ്ഥ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഒരു സെന്റീമീറ്റര്‍ നീളമുള്ള പല്ല് ശസ്ത്രക്രിയയിലൂടെ ഡോകര്മാര് പുറത്തെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച 30 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് മൂക്കില്‍ നിന്ന് പല്ല് പുറത്തെടുത്തത്.
ജലദോഷം മൂലമുണ്ടാകുന്ന മൂക്കൊലിപ്പും തൊണ്ടവേദനയുമൊക്കെ ആളുകളെ വളരെയധികം അസ്വസ്ഥരാക്കുമ്പോള്‍ 20 വര്‍ഷമാണ് അടഞ്ഞമൂക്കുമായി ഇയാള്‍ക്ക് കഴിയേണ്ടി വന്നത്.
Keywords: News, World, China, Youth, hospital, Surgery, Doctor, Teeth, Nose,Cold, Tooth Found Growing Inside Mans Nose
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.