Scientist Hospitalised | ലൂണ - 25 പരാജയത്തിന് പിന്നാലെ സാരമായ ആരോഗ്യ പ്രശ്‌നം; ആദ്യ ചാന്ദ്ര ദൗത്യം തകര്‍ന്നുവീണ് മണിക്കൂറുകള്‍ക്കകം റഷ്യയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Aug 22, 2023, 13:55 IST
മോസ്‌കോ: (www.kvartha.com) റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്ന ലൂണ - 25 ദൗത്യ പരാജയത്തിന് പിന്നാലെ മുതിര്‍ന്ന ശാസ്ത്രജ്ഞനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൗതികശാസ്ത്രജ്ഞനും ബഹിരാകാശവിദഗ്ധനുമായ മിഖൈല്‍ മാരോവിനെ(90)യാണ് ലൂണ തകര്‍ന്ന് മണിക്കൂറുകള്‍ക്കകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദൗത്യ പരാജയം വലിയ ആഘാതമാണ് അദ്ദേഹത്തിനുണ്ടാക്കിയതെന്നും ശേഷം സാരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായും ദ ഇന്‍ഡിപെന്റന്‍ഡ് റിപോര്‍ട് ചെയ്യുന്നു. 'ഞാന്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്, എങ്ങനെ ഞാന്‍ വിഷമിക്കാതിരിക്കും ഇതൊരു വലിയ പ്രശ്‌നം തന്നെയാണെന്ന് മോസ്‌കോയിലെ ക്രെംലിനിലുള്ള സെന്‍ട്രല്‍ ക്ലിനികല്‍ ആശുപത്രിയില്‍വെച്ച് മിഖൈല്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ലാന്റിങ് സാധ്യമാവാതിരുന്നത് ഏറെ ദുഃഖകരമാണ്. എന്നെ സംബന്ധിച്ചിടത്തോളം നമ്മുടെ ചാന്ദ്ര ദൗത്യങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള അവസാന പ്രതീക്ഷയായിരുന്നു ഇത്' - മിഖൈല്‍ മാരോവ് പറഞ്ഞു.
ലൂണയുടെ തകര്‍ച്ചയ്ക്ക് കാരണമായ വസ്തുതകള്‍ ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടുകയും പഠന വിധേയമാക്കപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ സോവിയറ്റ് യൂണിയന്റെ ബഹിരാകാശ ദൗത്യങ്ങളുടെയും ഭാഗമായിരുന്ന മിഖൈല്‍ മാരോവ് തന്റെ ഔദ്യോഗിക ജീവിതത്തിന് ലൂണ 25 ന്റെ വിജയത്തോടെ അവസാനം കുറിക്കാനിരുന്നതായിരുന്നു.
സോവിയറ്റ് കാലത്തെ ലൂണ ദൗത്യങ്ങളുടെ പ്രതാപം വീണ്ടെടുക്കാമെന്ന പ്രതീക്ഷയോടെ ചന്ദ്രനിലേക്ക് അയച്ച ലൂണ - 25മായുള്ള ആശയ വിനിമയം അപ്രതീക്ഷിതമായി നിലച്ചുവെന്ന് ഞായറാഴ്ച റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോമോസ് സ്ഥിരീകരിക്കുകയായിരുന്നു.
അര നൂറ്റാണ്ടിനിടയിലെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ലൂണ - 25. ലാന്റിങിന് മുന്നോടിയായിലുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് ചാന്ദ്രോപരിതലത്തില്‍ ലൂണ 25 തകര്‍ന്നു വീണത്. ഇതോടെ ബഹിരാകാശ ഗവേഷണ രംഗത്തെ റഷ്യയുടെ സ്വപ്നങ്ങള്‍ക്ക് കൂടിയാണ് തിരിച്ചടിയേറ്റത്.
Keywords: News, World, World-News, Health, Health-News, Astronomer, Moon Mission, Russian Scientist, Hospitalised, Luna-25 , Crash, Moscow, Top Russian Scientist Hospitalised Hours After Luna-25 Moon Mission Crash.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.