ജെസിക ഒരു സംഭവം തന്നെ; കയ്യില്ലെങ്കിലും കാലുകൊണ്ട് വിമാനം പറത്തും, ഇപ്പോള്‍ കൂട്ട് സമാനതയുള്ള ഈ മൂന്നു വയസുകാരി
Jul 30, 2015, 11:58 IST
ലണ്ടന്‍: (www.kvartha.com30.07.2015) കൈകളില്ലാത്ത ഈ മൂന്നു വയസുകാരിക്ക് പ്രചോദനം കാലുകൊണ്ട് വിമാനം പറത്തുന്ന ഈ കാരാട്ടെ ചാമ്പ്യന്‍. ജന്മനാ ഇരുകൈകളുമില്ലാത്ത റൂത്ത് എവലിന്‍ എന്ന മൂന്നു വയസ്സുകാരിക്കാണ് ഇരുകൈകളുമില്ലാത്ത പൈലറ്റും കരാട്ടെ ചാമ്പ്യയും അംഗ പരിമിതര്‍ക്കായി പ്രഭാഷണം നടത്തുകയും ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്ത ജെസിക കോക്‌സ് എന്ന പെണ്‍കുട്ടി പ്രചോദനമായിരിക്കുന്നത്.
റൂത്ത് എവ്‌ലിന്‍ കാര്‍ലിന്‍ പ്രാന്‍കിന്റെ മകളാണ്. വയറ്റിലിരിക്കെ തന്നെ പിറക്കാനിരിക്കുന്ന കുഞ്ഞിന് ഇരു കൈകളുമില്ലെന്ന് കാര്‍ലിന്‍തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ കുട്ടിയെ ഗര്‍ഭപാത്രത്തില്‍ വെച്ച് നശിപ്പിക്കാതെ അവര്‍ പ്രസവിച്ചു. യാതൊരു വിഷമവും കൂടാതെ മകളെ വളര്‍ത്തുകയും ചെയ്തു.
കൈകള്‍ ഇല്ലാത്ത അവസ്ഥയെ മറികടക്കാന്‍ ശ്രമിക്കുന്നതിനും മകള്‍ക്ക് ആത്മവിശ്വാസം നല്‍കാനും വേണ്ടി മാതാവ് അന്വേഷണം നടത്തുന്നതിനിടെയാണ് ജെസിക കോക്‌സിലിനെ കുറിച്ചറിയാന്‍ ഇടയായത്. റൂത്തിനെ പോലെ തന്നെ ഇരു കൈകളുമില്ലാതെയാണ് ജെസികയും പിറന്നത്. എന്നാല്‍ കൈകളില്ലാത്തത് ഒരു പോരായ്മയല്ലെന്ന് മനസിലാക്കിയ ജസിക തന്റെ പ്രായത്തിലുള്ള മറ്റു കുട്ടികളെപ്പോലെത്തന്നെ വളരാന്‍ പ്രയത്‌നിക്കുകയായിരുന്നു.
ആ പ്രയത്‌നം വിഫലമായില്ല. ജെസിക ഇപ്പോള്‍ ഒരു ആയോധന വിദഗ്ധയും തേഡ് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റും നേടിയിരിക്കയാണ്. നല്ലൊരു പ്രാസംഗിക കൂടിയായ ഇവര്‍ അംഗപരിമിതര്‍ക്ക് പ്രചോദനമേകാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു. മാത്രമല്ല കൈകളില്ലാത്ത പൈലറ്റ് എന്ന പേരില്‍ റെക്കോര്‍ഡ് നേടുകയും ചെയ്തു.
കാലുകള്‍ ഉപയോഗിച്ചാണ് ജെസിക വിമാനം പറത്തുന്നത്. അങ്ങിനെയാണ് അവള്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്. ജെസികയുടെ വിവരങ്ങള്‍ അറിഞ്ഞ കാര്‍ലിന്‍ മകള്‍ റൂത്തിനെ ജെസികയെ നേരിട്ടു കാണിക്കാന്‍ തന്നെ തീരുമാനിച്ചു. അത് മകള്‍ക്ക് പ്രചോദനമാകാനും ആത്മവിശ്വാസം വര്‍ധിക്കാനും ഇടയാകുമെന്ന് മാതാവ് മനസിലാക്കി.
ഫേസ്ബുക്കിലൂടെ ജസികയുടെ വിവരങ്ങളറിയാന്‍ ശ്രമിക്കുന്നതിനിടെയാണ് ജെസികയെ കുറിച്ച് നിര്‍മിക്കപ്പെട്ട റൈറ്റ് ഫൂട്ടഡ് എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടക്കുന്ന വിവരം അറിയുന്നത്. അവിടെ ജെസിക എത്തുമെന്നറിഞ്ഞതോടെ കാര്‍ലിന്‍ റൂത്തുമായി അവിടെയെത്തി. ഇരുവരും പരസ്പരം കാണുകയും ചെയ്തു.
റൂത്ത് ഇപ്പോള്‍ അതീവ സന്തുഷ്ടയാണ്. ജെസികയുമായുള്ള കണ്ടുമുട്ടല്‍ കുഞ്ഞു റൂത്തിന് ഏറെ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. തന്നെപ്പോലെത്തന്നെ അംഗപരിമിതിയുള്ള റൂത്തിനെ കണ്ടപ്പോള്‍ ജസീക്ക കെട്ടിപ്പിടിച്ചു. ജസീക്കയെപ്പോലെ പൈലറ്റാകാന്‍ തന്നെയാണ് റൂത്തിന്റേയും ആഗ്രഹം. അവളുടെ സ്വപ്നങ്ങളുടെ ആകാശത്തിപ്പോള്‍ ഒരു വിമാനമുണ്ട്. റൂത്തിനെ കണ്ടപ്പോള്‍ സ്വന്തം കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോയതുപോലെ തോന്നിയെന്ന് ജെസിക പറയുന്നു.

Also Read:
കുമ്പള - ഉപ്പള ദേശീയ പാതയുടെ ശോചനീയാവസ്ഥ; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
Keywords: Touching moment armless three-year-old girl met inspirational pilot with the same disability, London, Facebook, Documentary, Flight, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.