വളര്‍ത്തുനായയെ പട്ടിണിക്കിട്ടു കൊന്ന അഭിഭാഷകയ്ക്ക് 18 വര്‍ഷം കഠിനതടവ്

 


ലണ്ടന്‍: (www.kvartha.com 11.04.2014) വളര്‍ത്തുനായയെ പട്ടിണിക്കിട്ടുകൊന്ന കുറ്റത്തിന് അഭിഭാഷകയെ 18 വര്‍ഷം കഠിനതടവിന്  ശിക്ഷിച്ചു.  ബ്രിസ്‌റ്റോള്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അപൂര്‍വമായ  ശിക്ഷ വിധിച്ചിരിക്കുന്നത്. കാത്തി ഗാമ്മോണ്‍(27) എന്ന അഭിഭാഷകയ്ക്കാണ് വളര്‍ത്തുനായയെ  പട്ടിണിക്കിട്ട് കൊന്ന കുറ്റത്തിന് കോടതി ജയില്‍ശിക്ഷ വിധിച്ചത്.

അഞ്ച് വയസ് പ്രായമുള്ള റോക്‌സി എന്ന ബോക്‌സര്‍ ഇനത്തില്‍പ്പെട്ട പെണ്‍പട്ടിയാണു പട്ടിണി കിടന്ന് ചത്തത്. വീട് മലിനമാക്കിയതിന് പട്ടിയോട് ദേഷ്യപ്പെട്ട് പട്ടിയെ വീട്ടില്‍ പൂട്ടിയിട്ട് കാത്തി പുറത്തേക്ക് പോയി.  പട്ടിയെ മുറിക്കുള്ളില്‍ ദിവസങ്ങളോളം പൂട്ടിയിട്ടു. ഒടുവില്‍ ഭക്ഷണം കിട്ടാതെ പട്ടി മുറിയില്‍ കിടന്ന് ചത്തു.
വളര്‍ത്തുനായയെ പട്ടിണിക്കിട്ടു കൊന്ന അഭിഭാഷകയ്ക്ക് 18 വര്‍ഷം കഠിനതടവ്

കാത്തിയുടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാത്തിയുടെ വീട്ടില്‍ അന്വേഷണം നടത്തിയ പോലീസ് നായയെ മുറിക്കകത്ത് ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. പട്ടിണിയും കൊടും തണുപ്പുമാണ് നായയുടെ മരണത്തിനു കാരണമെന്നു പോലീസ് കണ്ടെത്തി.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ വീടു വൃത്തികേടാക്കിയതിന് മന:പൂര്‍വമാണു പട്ടിയെ
വീട്ടിനുള്ളില്‍  ഭക്ഷണം കൊടുക്കാതെ പൂട്ടിയിട്ടതെന്ന കാത്തിയുടെ മൊഴിയും വിവാദമായിരുന്നു. മന:പൂര്‍വമുള്ള കൊലപാതകത്തിനാണ് കാത്തിയെ കോടതി ശിക്ഷിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
തെരഞ്ഞെടുപ്പ് ദിനത്തിലെ അക്രമം; കാസര്‍കോട്ട് നാലു കേസ്
Keywords:  Katy Gammon,Trainee Lawyer Jailed Over Dog's Death, England, Court, House, Police, Complaint, Food, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia