മാധ്യമപ്രവര്‍ത്തക തട്ടി വീഴ്ത്തിയ അഭയാര്‍ത്ഥി ഇനി ഫുട്‌ബോള്‍ പരിശീലകന്‍
Sep 18, 2015, 11:15 IST
മാഡ്രിഡ്:(www.kvartha.com 18.09.2015) ഹംഗറിയിലെ റോസ്‌കി അതിര്‍ത്തിയില്‍ വച്ച് പൊലീസ് വിരട്ടിയോടിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെയും പിടിച്ച് ഓടുന്നതിനിടെ മാധ്യമപ്രവര്‍ത്തക തട്ടിവീഴ്ത്തിയ സിറിയന്‍ അഭയാര്‍ത്ഥി ഉസാമ അബ്ദുല്‍ മുഹ്‌സിന്റെ ചിത്രം ലോകം ഏറെ ചര്‍ച്ച ചെയ്തതാണ്.
വാര്‍ത്ത സൃഷ്ടിക്കാനുളള മാധ്യമപ്രവര്‍ത്തകയുടെ തത്രപ്പാടും വിമര്‍ശന വിധേയമായി. മുഹ്‌സിന്‍ സിറിയയില്‍ ഫുട്‌ബോള്‍ പരിശീലകനായിരുന്നുവെന്ന് അറിഞ്ഞതോടെ വിവിധ അക്കാഡമികളാണ് അദ്ദേഹത്തെ പരിശീലകനായി ക്ഷണിച്ചത്. സ്പാനിഷ് ഫുട്‌ബോള്‍ അക്കാദമിയുടെ ക്ഷണം മുഹ്‌സിന്‍ സ്വീകരിച്ചുവെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഉടന്‍ ഈ ജോലി ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് മുഹ്‌സിന്‍ അറിയിച്ചു. ഭാഷ തന്നെയാണ് പ്രശ്‌നം. അറബിയും അല്‍പം ഇംഗ്ലീഷും കൈവശമുള്ള മുഹ്‌സിന് പരിശീലിപ്പിക്കാന്‍ സ്പാനിഷ് അറിയണം. ഇപ്പോള്‍ ഭാഷ പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മുഹ്‌സിന്‍ എന്നാണ് അറിയുന്നത്.
Keywords: Hungary, Refugee, Journalist, Abdul Muhzin, English, Spanish Football Academy, coach

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.