Appointment | ഇലോൺ മസ്കും വിവേക് രാമസ്വാമിയും ട്രംപിന്റെ കാബിനറ്റിൽ! പുതിയ 'ഡോജ്' വകുപ്പിന്റെ ചുമതല
● ഇലോൺ മസ്ക് ടെസ്‌ല, സ്പേസ് എക്സ് എന്നീ കമ്പനികളുടെ സിഇഒയാണ്.
● വിവേക് രാമസ്വാമി ഇന്ത്യൻ വംശജനാണ്.
● ഡോജ് വകുപ്പിന്റെ ലക്ഷ്യം സർക്കാരിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയാണ്.
വാഷിംഗ്ടൺ: (KVARTHA) നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ കാബിനറ്റിൽ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യവസായി ഇലോൺ മസ്കും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയും. പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) യുടെ ചുമതല ഇവർ ഏറ്റെടുക്കും.
ടെസ്‌ല, സ്പേസ് എക്സ്, എക്സ് (മുൻപ് ട്വിറ്റർ) എന്നീ കമ്പനികളുടെ മേധാവിയായ ഇലോൺ മസ്ക് തന്റെ സംരംഭകത്വ പരിചയവും നൂതന ആശയങ്ങളും സർക്കാർ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി, റിപ്പബ്ലിക്കൻ പാർട്ടി അംഗവും കേരളത്തിൽ വേരുകളുള്ള വ്യക്തിയുമാണ്.
ഡോജ് വകുപ്പിന്റെ പ്രധാന ലക്ഷ്യം സർക്കാരിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെലവുകൾ കുറയ്ക്കുകയുമാണ്. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ പരിശോധിച്ച് ആവശ്യമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരുക എന്നതാണ് ഇവരുടെ പ്രധാന ചുമതല. ഈ നിയമനം സർക്കാരിന്റെ പ്രവർത്തനത്തിൽ ഒരു പുതിയ അധ്യായം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിരോധ വകുപ്പിന്റെ ചുമതല പീറ്റ് ഹേഗിനാണ് ട്രംപ് നൽകിയിരിക്കുന്നത്. മുൻ സൈനിക ഉദ്യോഗസ്ഥനും രണ്ട് സൈനികരുടെ അഭിഭാഷക ഗ്രൂപ്പുകളുടെ മുൻ മേധാവിയുമാണ് പീറ്റ് ഹെഗേസ. നിലവിൽ അദ്ദേഹം ഫോക്സ് ന്യൂസിൻ്റെ അവതാരകനാണ്. അമേരിക്കൻ നാഷണൽ ഇൻ്റലിജൻസിൻ്റെ മുൻ ഡയറക്ടറായിരുന്ന ജോൺ റാറ്റ്ക്ലിഫ് പുതിയ സിഐഎ മേധാവിയാകും.
അമേരിക്കയുടെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൈക്ക് വാൾട്‌സിനെ ഡൊണാൾഡ് ട്രംപ് നിയമിച്ചു. ഇസ്രായേൽ അംബാസഡറായി മൈക്ക് ഹക്കബിയെ നിയമിച്ചിട്ടുണ്ട്.
#TrumpCabinet #ElonMusk #VivekRamaswamy #USPolitics #GovernmentEfficiency