Tuberculosis deaths | ലോകത്ത് ക്ഷയരോഗം വര്‍ധിക്കുന്നു; ജീവന്‍ നഷ്ടമായത് 16 ലക്ഷം പേര്‍ക്ക്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Oct 29, 2022, 10:46 IST
ജനീവ: (www.kvartha.com) ലോകത്ത് ക്ഷയരോഗം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞവര്‍ഷം 1.06 കോടി പേര്‍ക്ക് കൂടി ക്ഷയരോഗം ബാധിച്ചെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2021-ല്‍ 4.5 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായും 2022-ലെ ആഗോള ക്ഷയരോഗ റിപോര്‍ടില്‍ പറയുന്നു. 16 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായി.
മരുന്നിനെ മറികടക്കുന്ന ക്ഷയരോഗബാധയുടെ എണ്ണത്തിലും മൂന്നുശതമാനം വര്‍ധനയുണ്ടായി. ഇത്തരത്തിലുള്ള നാലരലക്ഷം കേസുകളാണ് 2021-ല്‍ റിപോര്‍ട് ചെയ്തതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഏറെവര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് ക്ഷയരോഗ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നതെന്നും റിപോര്‍ടില്‍ പറയുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതിനുപിന്നാലെ പലയിടങ്ങളിലും ക്ഷയരോഗപ്രതിരോധമുള്‍പെടെ താറുമാറായെന്നാണ് വിലയിരുത്തല്‍. കിഴക്കന്‍ യൂറോപ്, ആഫ്രിക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളും സ്ഥിതിവഷളാക്കി.
Keywords: Tuberculosis deaths and disease increase during the COVID-19 pandemic, News, Health, Health and Fitness, WHO, Warning, Death, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.