തുനീഷ്യയില്‍ രാഷ്ട്രീയ അനിശ്ചിതത്വം; പ്രധാനമന്ത്രി ഹമദി ജബലി രാജിവെച്ചു
Feb 20, 2013, 13:00 IST
തൂനിസ്: ഭരണകൂടവിരുദ്ധ വികാരം രൂക്ഷമായ തുനീഷ്യയില്‍ പ്രധാനമന്ത്രി ഹമദി ജബലി രാജിവെച്ചു. പ്രസിഡന്റ് മുന്‍സിഫ് മര്‍സൂകിക്ക് രാജി സമര്‍പിച്ച ശേഷം ചൊവ്വാഴ്ച തലസ്ഥാനമായ തൂനിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
പ്രതിപക്ഷ നേതാവ് ശുക്രി ബെലെയ്ദിന്റെ കൊലപാതകത്തെ തുടര്‍ന്ന് രൂപപ്പെട്ട ഭരണകൂടവിരുദ്ധ വികാരം മറികടക്കാന്‍ ടെക്നോക്രാറ്റുകളെക്കൂടി ഉള്‍പ്പെടുത്തി പുതിയ മന്ത്രിസഭക്ക് രൂപം നല്‍കുമെന്ന് ജബലി പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ അന്നഹ്ദ ഈ പ്രഖ്യാപനം തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം പുതിയ മന്ത്രിസഭയില്ളെങ്കില് രാജിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഇതിനിടെ, പ്രസിഡന്റ് മര്‍സൂകിയുടെ പാര്‍ട്ടി മന്ത്രിസഭയില്‍ നിന്ന് തങ്ങളുടെ പ്രതിനിധികളെ പിന്‍വലിക്കുക കൂടി ചെയ്തതോടെ തുനീഷ്യയില്‍ രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെട്ടിരുന്നു.
അതിനിടെ രാജ്യത്തെ മുഴുവന്‍ പാര്‍ട്ടികളെയും ഉള്‍പെടുത്തി പുതിയ മന്ത്രിസഭ രൂപവത്കരിക്കുമെന്നും ജബലി തല്‍സ്ഥാനത്ത് തുടരുമെന്നും അന്നഹ്ദ നേതാവ് റാശിദുല്‍ ഗനൂഷി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി വാര്‍ത്ത പുറത്തുവന്നത്. അറബ് വസന്തത്തെ തുടര്‍ന്ന് നിലവില്‍ വന്ന ആദ്യ ഭരണകൂടമാണ് തുനീഷ്യയിലേത്.

SUMMARY: Tunisian Prime Minister Hamadi Jebali has announced his resignation at a news conference in Tunis. 'I promised if my initiative did not succeed I would resign as head of the government and this is what I am doing following my meeting with the president,' Jebali said at the presidential palace.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.