'മുസ്ലീം ഫേസ്ബുക്കു'മായി തുര്‍ക്കിയിലെ വ്യവസായികള്‍

 


'മുസ്ലീം ഫേസ്ബുക്കു'മായി തുര്‍ക്കിയിലെ വ്യവസായികള്‍
ഇസ്താന്‍ബുള്‍: ഫേസ് ബുക്കിന്‌ സമാനമായ 'മുസ്ലീം ഫേസ്ബുക്ക്' എന്ന ആശയം പ്രാവര്‍ത്തീകമാക്കാനുള്ള ശ്രമത്തിലാണ്‌ തുര്‍ക്കിയിലെ ഒരുകൂട്ടം വ്യവസായികള്‍. ഇസ്ലാമീക മൂല്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ്‌ ഇത്തരമൊരു ആശയത്തിന്റെ ലക്ഷ്യം. 'സലാം വേള്‍ഡ്.കോം' എന്ന്‍ പേരുനല്‍കിയിട്ടുള്ള പ്രസ്തുത സം രംഭം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന്‍ കൂട്ടായ്മയുടെ വൈസ് പ്രസിഡന്റ് അഹ്മദ് ആസിമോവ് അറിയിച്ചു. ഒരേ കാഴ്ചപ്പാടുള്ള യുവാക്കളെ ഏകോപിപ്പിക്കുകയും ഉപകാരപ്രദമായ വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കുകയുമാണ്‌ സലാം വേള്‍ഡ്. കോമിന്റെ പ്രവര്‍ത്തനം കൊണ്ട്‌ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന്‍ അഹ്മദ് ആസിമോവ് അറിയിച്ചു.

ഇസ്താന്‍ബുള്‍ ആസ്ഥാനമായി പ്രാധാന ഓഫീസ്‌ പ്രവര്‍ത്തിക്കും. കെയ്‌റോ, മോസ്കോ എന്നിവിടങ്ങളിലും മുസ്ലീം ഫേസ്ബുക്കിന്റെ ഓഫീസ് പ്രവര്‍ത്തിക്കും. 30 രാജ്യങ്ങളില്‍ നിന്നായി നിരവധി കോ​‍-ഓര്‍ഡിനേറ്റര്‍മാര്‍ ഉണ്ടായിരിക്കും. വിവിധ മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നായി 150ഓളം പത്രപ്രവര്‍ത്തകര്‍ മുസ്ലീം ഫേസ്ബുക്കില്‍ അണിനിരക്കും. 3 വര്‍ഷം കൊണ്ട് 50 മില്യണ്‍ ഉപയോക്താക്കള്‍ മുസ്ലീം ഫേസ്ബുക്കിന്‌ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ്‌ അഹ്മദ് ആസിമോവും സംഘാംഗങ്ങളും.

English Summery
Istanbul: A group of Muslim businessmen unveiled plans in Turkey on Thursday for a Facebook-style social networking site with "healthy values" for a young, Islamic audience.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia