ദുബൈ പോലീസിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു

 


ദുബൈ: ദുബൈ പോലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഏതോ ഏഷ്യന്‍ രാജ്യക്കാരാണ് ഹാക്കിംഗിന് പിന്നില്‍. ദുബൈ പോലീസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഹാക്കിംഗിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് മേജര്‍ ജനറല്‍ ഖാമിസ് മാതര്‍ അല്‍ മുസൈന അറിയിച്ചു.

ദുബൈ പോലീസിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു
ഹാക്ക് ചെയ്ത് അല്പ സമയത്തിനുള്ളില്‍ തന്നെ ദുബൈ പോലീസിന്റെ ഇലക്ട്രോണിക്‌സ് വിഭാഗം ഹാക്കര്‍മാരെ കണ്ടെത്തിയിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് കൂടാതെ ലിങ്കഡിന്‍ അക്കൗണ്ടും ഹാക്ക് ചെയ്തിട്ടുണ്ട്.
അതേസമയം തീവ്ര സുരക്ഷ ക്രമീകരണങ്ങളുണ്ടായിട്ടും ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയതിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

SUMMARY:
Dubai police’s Twitter page was briefly hacked by intruders from an Asian country, but the emirate’s top cop said the pirates have been identified and measures are under way to prosecute them.

Keywords: Dubai police, Twitter, Hack,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia