Twitter Logo | പ്രശസ്തമായ നീലപക്ഷി ഇനിയില്ല; പകരം ക്രിപ്‌റ്റോ കറന്‍സിയുടെ മീം ആയ നായ! ട്വിറ്ററിന്റെ ലോഗോ മാറ്റി ഇലോണ്‍ മസ്‌ക്
Apr 4, 2023, 13:30 IST
വാഷിങ്ടന്‍: (www.kvartha.com) ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ വരുത്തിയത്. കഴിഞ്ഞ തവണ ട്വിറ്ററിന്റെ പുതിയ സിഇഒ എന്ന അടിക്കുറിപ്പോടെ ഒരു നായയുടെ ചിത്രം മസ്‌ക് പങ്കുവച്ചത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. എന്നാലിത്തവണ ട്വിറ്റരിന്റെ പ്രശസ്തമായ പക്ഷിയുടെ ലോഗോ തന്നെ മാറ്റി സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ് മസ്‌ക്.
നീല നിറത്തിലുളള പക്ഷിയുടെ ലോഗോ മാറ്റി. പകരം ഡോഗ്കോയിന്‍ ക്രിപ്‌റ്റോ കറന്‍സിയുടെ മീം ആയ നായയാണ് പുതിയ ലോഗോ. തിങ്കളാഴ്ച രാത്രിയിലാണ് ലോഗോ മാറ്റിയത്. അകൗണ്ടില്‍ നീല പക്ഷിക്ക് പകരം നായയെ കാണാന്‍ തുടങ്ങിയതോടെ ഉപഭോക്താക്കള്‍ക്ക് പരസ്പരം ലോഗോയില്‍ എല്ലാവരും നായയെ കാണുന്നുണ്ടോ എന്ന ചോദ്യവുമായെത്തി. നിമിഷങ്ങള്‍ക്കകം #DOGE ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി.
ട്വിറ്റര്‍ ആരോ ഹാക് ചെയ്തതാണെന്നാണ് ഉപയോക്താക്കള്‍ ആദ്യം കരുതിയത്. എന്നാല്‍ പിന്നാലെ ലോഗോ മാറ്റം സ്ഥിരീകരിക്കുന്ന തരത്തില്‍ മസ്‌കിന്റെ ഒരു ട്വീറ്റും പ്രത്യക്ഷപ്പെട്ടു. മാറ്റം സ്ഥിരീകരിക്കുന്ന ഒരു ട്വീറ്റും ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. മൈക്രോ ബ്ലോഗിങ് സൈറ്റിന്റെ ഡെസ്‌ക് ടോപ് വേര്‍ഷനില്‍ മാത്രമാണ് മാറ്റം വന്നിരിക്കുന്നതെന്ന് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.
ഒരു നായ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നതും ട്രാഫിക് പൊലീസിനെ തന്റെ ലൈസന്‍സ് കാണിക്കുകയും ചെയ്യുന്നു. അതില്‍ ഒരു നീല പക്ഷിയുടെ ഫോടോയുണ്ട്. തുടര്‍ന്ന് ട്രാഫിക് പൊലീസിനോട് ഇതൊരു പഴയ ഫോടോയാണെന്ന് നായ പറയുന്നതായ ഒരു ചിത്രവും മസ്‌ക് ട്വീറ്റ് ചെയ്തു.
കംപനി ഏറ്റെടുക്കുന്നതിന് മുമ്പ് ഒരു ട്വിറ്റര്‍ ഉപയോക്താവുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോടും മസ്‌ക് പങ്കിട്ടു. പുതിയ പ്ലാറ്റ്‌ഫോം ആവശ്യമുണ്ടോയെന്ന് ഈ സ്‌ക്രീന്‍ ഷോടില്‍ ഇട്ട പോസ്റ്റില്‍ മസ്‌ക് ചോദിച്ചിട്ടുണ്ട്. അതിന് പകരം മസ്‌ക് ട്വിറ്റര്‍ വാങ്ങണമെന്നും പക്ഷിയുടെ ലോഗോക്ക് പകരം നായ എന്നെഴുതാനും ഉപയോക്താവ് നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ഇലോണ്‍ മസ്‌ക് മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ വാങ്ങിയത്. ഇതിനു വേണ്ടി അദ്ദേഹം 44 ബില്യന്‍ ഡോളറിന്റെ ഇടപാട് നടത്തിയിരുന്നു. കംപനി വാങ്ങിയതോടെ നിരവധി മാറ്റങ്ങളാണ് ട്വിറ്ററില്‍ ഉണ്ടാവുന്നത്. ഇതിനിടെ അകൗണ്ടുകള്‍ക്ക് വേരിഫെയ്ഡ് 'ടിക്' കിട്ടാന്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പെടുത്തിയിരുന്നു.
— Elon Musk (@elonmusk) April 3, 2023
Keywords: News, World, International, Washington, Twitter, Social-Media, Top-Headlines, Twitter logo changed to Doge meme; Elon Musk reacts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.