കരളലയിച്ച ആ ഫേസ്ബുക്ക് ചിത്രത്തിന്റെ ബാക്കി പത്രം നിങ്ങളുടെ കണ്ണ് നിറയ്ക്കും!

 


ന്യൂയോര്‍ക്ക്: (www.kvartha.com 23.07.2015) ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ വൈറലായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു ആലിംഗനം ചെയ്ത് നില്‍ക്കുന്ന രണ്ട് പട്ടികള്‍. കാല, കീര എന്നീ നായ്ക്കളെ ദയാവധത്തിന് സെല്ലില്‍ അടച്ചിട്ടിരിക്കുന്ന ചിത്രമായിരുന്നു അത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഞാന്‍ കാല. ഇത് കീര. ഞങ്ങള്‍ക്ക് പേടി തോന്നുന്നു. ഇവിടെയുള്ളവര്‍ക്ക് ഞങ്ങള്‍ ഭയചകിതരാണെന്ന് അറിയാം. എന്നാല്‍ അവര്‍ പരസ്പരം പറയുന്നുണ്ട് ഇന്ന് ഞങ്ങളുടെ അവസാന ദിനമാണെന്ന്. ആരെങ്കിലും ഞങ്ങളെ രക്ഷിച്ചില്ലെങ്കില്‍ ഞങ്ങള്‍ കൊല്ലപ്പെടും. കീര വളരെ ധൈര്യമുള്ളവളാണ്. എന്ത് വന്നാലും അഭിമുഖീകരിക്കാമെന്നാണ് അവള്‍ പറയുന്നത്.

ധൈര്യമായിരിക്കാന്‍ അവള്‍ എന്നോടും പറയുന്നുണ്ട്. എന്നാല്‍ എനിക്കതിനാകുന്നില്ല. നിങ്ങള്‍ക്ക് ഞങ്ങളുടെ മുഖം കാണാനാകുന്നുണ്ടോ. കീരയ്ക്കറിയാം എന്താണിനി സംഭവിക്കുക എന്ന്. അവളുടെ കണ്ണുകളില്‍ നിങ്ങള്‍ക്കത് കാണാം. അവളുടെ മുഖത്ത് ധൈര്യം കാണാമെങ്കിലും അവളുടെ ഹൃദയം ശക്തിയായി മിടിക്കുന്നത് അവളെ കെട്ടിപ്പിടിക്കുമ്പോള്‍ എനിക്ക് കേള്‍ക്കാം.

ഞങ്ങളെ ആരും രക്ഷിക്കില്ല. കുറച്ച് കഴിയുമ്പോള്‍ ആരെങ്കിലും വന്ന് അവളെ എന്റടുക്കല്‍ നിന്ന് കൊണ്ടുപോകും. അവള്‍ പിന്നെ തിരിച്ചുവരില്ല. കുറച്ച് കഴിയുമ്പോള്‍ അവര്‍ എന്നേയും കൊണ്ടുപോകും. എല്ലാം അവസാനിക്കാറായി....

ഫേസ്ബുക്കിലെ ഈ കുറിപ്പിനൊപ്പം ചിത്രം വൈറലായി മാറി. രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കാലയേയും കീരയേയും അയാള്‍ രക്ഷപ്പെടുത്തി. തിയാഞ്ചിനിലെ യാങ് സിയാങ് എന്നയാളാണ് അവരെ രക്ഷപ്പെടുത്തി ഷെല്‍ട്ടര്‍ ഹോമിലേയ്ക്ക് മാറ്റിയത്. ഏഞ്ചല്‍സ് എമംഗ് അസ് പെറ്റ് റെസ്‌ക്യൂ എന്ന സംഘടനയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
കരളലയിച്ച ആ ഫേസ്ബുക്ക് ചിത്രത്തിന്റെ ബാക്കി പത്രം നിങ്ങളുടെ കണ്ണ് നിറയ്ക്കും!

THEY ARE SAFE!!! There are no words to tell you how happy we are that these two best friends are safe and together! ...
Posted by  Angels Among Us Pet Rescue on  Monday, July 20, 2015


SUMMARY: In the picture, two dogs, Kala and Keira were seen hugging each other behind bars, few hours before they were scheduled to be euthanised.

Keywords: Facebook, Dogs, Kala, Keira,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia