തിരക്കേറിയ റോഡില്‍ യുവാക്കളുടെ വിചിത്രമായ അഭ്യാസം; ബൈക്ക് ഓടിക്കുന്നതിനിടയില്‍ തകൃതിയായി കുളി സീന്‍, ഒടുവില്‍ സംഭവിച്ചത്

 


വിയറ്റ്‌നാം: (www.kvartha.com 27.01.2020) തിരക്കേറിയ റോഡില്‍ രണ്ടു യുവാക്കല്‍ നടത്തിയ വിചിത്രമായ അഭ്യാസത്തിനു നേരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബൈക്കില്‍ പല അഭ്യാസങ്ങളും നടത്തുന്നത് കണ്ടിരുന്നുവെങ്കിലും കുളിക്കുന്നവരെ കാണുന്നത് ഇതാദ്യമായിരിക്കും. തെക്കന്‍ വിയറ്റ്‌നാമിലെ തിരക്കേറിയ റോഡിലാണ് വിചിത്രമായ സംഭവം.

ഷര്‍ട്ടോ ഹെല്‍മറ്റോ ധരിക്കാതെ ഇരുപത്തിമൂന്ന് വയസ്സുള്ള ഹുയിന്‍ തന്‍ ഖാനും സുഹൃത്തും ഉരുവരുടെയും നടുവിലായി ഒരു ബക്കറ്റ് വെള്ളവും വച്ച് ബൈക്കില്‍ യാത്ര. പുറകിലിരിക്കുന്ന ആള്‍ കപ്പ് ഉപയോഗിച്ച് വെള്ളം കോരി സ്വന്തം തലയിലും ബൈക്ക് ഓടിക്കുന്നയാളുടെ തലയിലും ഒഴിച്ചുകൊടുക്കുന്നതും വീഡിയോയില്‍ കാണാം. ഒരു കൈ കൊണ്ട് ഡ്രൈവ് ചെയ്യുകയും മറുകൈ കൊണ്ട് തല കഴുകുന്നതും കാണാം. ദേശീയ മാധ്യമമായ ബിബിസിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിരക്കേറിയ റോഡില്‍ യുവാക്കളുടെ വിചിത്രമായ അഭ്യാസം; ബൈക്ക് ഓടിക്കുന്നതിനിടയില്‍ തകൃതിയായി കുളി സീന്‍, ഒടുവില്‍ സംഭവിച്ചത്

ഇതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് ഇവര്‍ക്കെതിരെ പിഴയും ചുമത്തി. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയുള്ള ഡ്രൈവിംഗ്, ഹെല്‍മറ്റ് ധരിച്ചില്ല, ബൈക്കിന് റിയര്‍വ്യൂ മിറര്‍ ഇല്ല, സിവില്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ല എന്നീ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്ക് 5500 രൂപയാണ് പിഴ ചുമത്തിയത്. ബൈക്കിന്റെ നമ്പര്‍ കണ്ടുപിടിച്ചാണ് ഇവര്‍ ആരൊക്കെയെന്ന് പോലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനമുന്നയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, World, bike, Police, Video, Fine, Driving, Driving Licence, Report, Two men, Riding, Motorbike, Showering, two men filmed showering while riding motorbike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia