പ്രിന്‍സ് ഹാരിക്കെതിരെ താലിബാന്‍ ആക്രമണം

 


 പ്രിന്‍സ് ഹാരിക്കെതിരെ  താലിബാന്‍ ആക്രമണം
കാബൂള്‍:  ബ്രിട്ടിഷ് രാജകുമാരന്‍ ഹാരിയെ ലക്ഷ്യമിട്ട് താലിബാന്‍ ആക്രമണം. അഫ്ഗാനിസ്ഥാനില്‍ സൈനിക സേവനം നടത്തുകയാണിപ്പോള്‍ ഹാരി. രാജകുമാരന്‍ ജോലിചെയ്യുന്ന സമയത്ത് വ്യോമത്താവളം ആക്രമിച്ച താലിബാന്‍ ഭീകരര്‍ രണ്ടു അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ 18 അക്രമികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു. ഒരാളെ ജീവനോടെ പിടികൂടിയിട്ടുണ്ട്.

ദക്ഷിണ അഫ്ഗാനിലെ ക്യാംപ് ബാഷന്‍ വ്യോമത്താവളത്തിലാണ് ഹാരിയെ ലക്ഷ്യമിട്ട്  ഭീകരാക്രമണമുണ്ടായത്. റോക്കറ്റുകളില്‍ ഘടിപ്പിച്ച ഗ്രനേഡുകളുമായി ഭീകരര്‍ വ്യോമത്താവളം വളയുകയായിരുന്നു. യുഎസ്  ബ്രിട്ടിഷ് സൈനികര്‍ ചേര്‍ന്ന് ഇവരെ നേരിട്ടു. ആക്രമണത്തില്‍ ഏതാനും വിമാനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ പറ്റി.

പ്രവാചകനെ നിന്ദിച്ച സിനിമയില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്നു താലിബാന്‍ വ്യക്തമാക്കി. എന്നാല്‍ ഹാരിയെ തന്നെയാവും ഭീകരര്‍ ലക്ഷ്യമിട്ടതെന്നു സൈനിക വൃത്തങ്ങള്‍ വിലയിരുത്തുന്നു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ഭീകരവേട്ടയ്ക്കു ചുക്കാന്‍ പിടിക്കുന്നതിന് അഫ്ഗാനിലെത്തിയ ഹാരിയെ കൊല്ലുമെന്നു താലിബാന്‍ ഭീഷണിമുഴക്കിയിരുന്നു.

SUMMARY:
The Taliban armed with suicide vests, guns and rockets stormed a heavily fortified airfield in Afghanistan where Prince Harry is deployed, killing two US marines and attacking aircraft in a major security breach.

key words: Taliban armed, suicide vests, guns, rockets , fortified airfield, Afghanistan, Prince Harry ,US marines ,  aircraft ,security breach , Helmand province, Afghan policeman , Nato soldiers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia