Disaster | വിയറ്റ്നാമിൽ കനത്ത നാശനഷ്ടം വിതച്ച് യാഗി ചുഴലിക്കാറ്റ്; മരണം 59 കടന്നു
വിയറ്റ്നാം: (KVARTHA) യാഗി ചുഴലിക്കാറ്റിന്റെയും അതിനെത്തുടർന്നുണ്ടായ കനത്ത മഴയുടെയും ആഘാതത്തിൽ വിറങ്ങലിച്ച് വിയറ്റ്നാം. ഫുതോ പ്രവിശ്യയിലെ ഒരു പാലം നദിയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് തകർന്നു. കാവോ വാങ് പ്രവിശ്യയിൽ 20 യാത്രക്കാരുമായി പോയ ഒരു ബസ് ഒലിച്ചുപോയി. ഈ ദുരന്തങ്ങളിൽ 59 പേർ മരിച്ചു. പുതിയ റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ ഇതിനേക്കാൾ കൂടുതലാകാൻ സാധ്യതയുണ്ട്.
At least 13 people missing after bridge collapse in #PhuTho provincehttps://t.co/ozV3K8HBWt pic.twitter.com/3DgReKHSXg
— Viet Nam Government Portal (@VNGovtPortal) September 9, 2024
വടക്കൻ വിയറ്റ്നാമിലെ നദികളെല്ലാം നിറഞ്ഞൊഴുകുകയും നിരവധി റോഡുകൾ മണ്ണിടിച്ചിൽ മൂലം ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്തു. 10-ഓളം കാറുകൾ, രണ്ട് മോട്ടോർബൈക്കുകൾ, ഒരു ട്രക്ക് എന്നിവ നദികളിൽ ഒലിച്ചുപോയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പതിറ്റാണ്ടുകൾക്ക് ശേഷം വിയറ്റ്നാമിൽ വീശിയടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യാഗി. മണിക്കൂറിൽ 149 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ഈ ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴും തുടരുന്ന മഴ കൂടുതൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്ന് മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷകർ.
Superstorm #Yagi caused devastating scenes in northern province of Quang Ninh pic.twitter.com/TRHb6Si9Wh
— Viet Nam Government Portal (@VNGovtPortal) September 8, 2024
പ്രധാനമന്ത്രി ഫാം മിൻ ചിൻ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ദുരിതബാധിതർക്ക് ആശ്വാസം നൽകാനുമുള്ള പാക്കേജും അദ്ദേഹം പ്രഖ്യാപിച്ചു.
#TyphoonYagi #VietnamDisaster #FloodRelief #WeatherNews #VietnamFloods #DisasterManagement