വാട്സ്ആപ് വഴി അധിക്ഷേപിക്കുന്ന സന്ദേശം അയച്ചു: യുവാവിന് രണ്ട് ലക്ഷത്തോളം ഇൻഡ്യന്‍ രൂപ പിഴ

 


അല്‍ഐന്‍: (www.kvartha.com 21.05.2021) യുഎഇയില്‍ വാട്സ്ആപ് വഴി അധിക്ഷേപിക്കുന്ന സന്ദേശം മറ്റൊരു വ്യക്തിക്ക് അയച്ചു. യുവാവിന് 10,000ദിര്‍ഹം(രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ വിധിച്ച്‌ കോടതി. പ്രാഥമിക കോടതിയുടെ വിധി ശരിവെച്ച് കൊണ്ട് അല്‍ഐന്‍ അപീല്‍ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

അതേസമയം നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന വാദിയുടെ ആവശ്യം കോടതി തള്ളി. പ്രതി വാട്‌സാപിലൂടെ തനിക്ക് അയച്ച് അധിക്ഷേപിക്കുന്ന തരത്തിലുള്ള ശബ്ദസന്ദേശം ചൂണ്ടിക്കാട്ടിയാണ് വാദി കോടതിയെ സമീപിച്ചത്. ഈ ശബ്ദസന്ദേശം വഴി തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് 10,0000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇയാള്‍ കേസ് ഫയല്‍ ചെയ്തത്.

വാട്സ്ആപ് വഴി അധിക്ഷേപിക്കുന്ന സന്ദേശം അയച്ചു: യുവാവിന് രണ്ട് ലക്ഷത്തോളം ഇൻഡ്യന്‍ രൂപ പിഴ

കേസ് പരിഗണിച്ച പ്രാഥമിക കോടതി പരാതിക്കാരന് പ്രതി 10,000 ദിര്‍ഹം നല്‍കണമെന്ന് ഉത്തരവിട്ടു. എന്നാല്‍ തനിക്കുണ്ടായ മാനഹാനിക്ക് ഈ തുക മതിയാവില്ലെന്നും നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാദി അപീല്‍ കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതി വിധി അപീല്‍ കോടതി ശരിവെക്കുകയായിരുന്നു.

Keywords:  News, UAE, Whatsapp, World, Court, WhatsApp audio clip, UAE: Man ordered to pay Dh10,000 for insults over WhatsApp audio clip.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia