Earthquake in UAE | ഇറാനില്‍ 5.7 തീവ്രത രേഖപ്പെടുത്തി ഭൂചലനം; യുഎഇയിലും പ്രകമ്പനം
Jun 25, 2022, 17:32 IST
ദുബൈ: (www.kvartha.com) ഇറാനില്‍ 5.7 തീവ്രത രേഖപ്പെടുത്തി ഭൂചലനം. പ്രാദേശിക സമയം രാവിലെ 7.37നാണ് ഇറാനില്‍ ഭൂചലനം ഉണ്ടായതെന്ന് യുഎഇ നാഷനല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചു. ആറ് മുതല്‍ ഏഴ് സെകന്‍ഡ് വരെയായിരുന്നു യുഎഇയിലെ പല സ്ഥലങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതെന്ന് താമസക്കാര്‍ പറയുന്നു.
യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ പ്രകാരം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ താഴ്ചയില്‍ തെക്കന്‍ ഇറാന് മേഖലയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം രേഖപ്പെടുത്തിയത്.
ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് യുഎഇയില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാര്‍ റിപോര്‍ട് ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.