ആ ഒന്നിനെ സൂക്ഷിക്കണം; ഇന്ത്യയില്‍ കണ്ടുവരുന്ന 3 കോവിഡ് 19 വേരിയന്റുകളില്‍ ഒന്നിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ബ്രിടീഷ് ആരോഗ്യ വിദഗ്ധര്‍
May 7, 2021, 17:11 IST
ലണ്ടന്‍: (www.kvartha.com 07.05.2021) ഇന്ത്യയില്‍ കണ്ടുവരുന്ന മൂന്ന് കോവിഡ് 19 വേരിയന്റുകളില്‍ ഒന്നിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ബ്രിടീഷ് ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ മാസം മുതല്‍ നിരീക്ഷിച്ചുവരുന്ന കോവിഡ് വകഭേദങ്ങളില്‍ ഒന്നിനെക്കുറിച്ചാണ് വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കിയത്. ബി.1.617.2 എന്ന വകഭേദം മറ്റു വേരിയന്റുകളേക്കാള്‍ വേഗത്തില്‍ പടരുന്നതാണെന്നാണ് പബ്ലിക് ഹെല്‍ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) കണ്ടെത്തല്‍.
ബിബിസി പുറത്തുവിട്ട ഡാറ്റ അനുസരിച്ച് ഈ വകഭേദത്തെ 'വേരിയന്റ് ഓഫ് കണ്‍സേണ്‍' (വിഒസി) എന്ന് തരംതിരിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ B.1.617, B.1.617.3 വേരിയന്റുകള്‍ക്കൊപ്പം ഇതിനെ' വേരിയന്റ് അണ്ടര്‍ ഇന്‍വെസ്റ്റിഗേഷന്‍' (വിയൂഐ) എന്നാണ് തരംതിരിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം അവസാനം കണ്ടെത്തിയ കെന്റ് എന്ന വകഭേദത്തെ പോലെ വ്യാപിക്കുന്നതാണ് B.1.617.2 വേരിയന്റ് എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇതാണ് ഇംഗ്ലണ്ടില്‍ രണ്ടാം തരംഗത്തിന് കാരണമായതെന്നാണ് കരുതുന്നത്.
Keywords: UK health authorities concerned about one version of Indian variant of COVID-19, London, News, Health, Health and Fitness, BBC, Warning, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.