Nurse Died | ഹൃദയാഘാതം: യുകെയില്‍ ജോലിക്കിടെ മലയാളി നഴ്സ് മരിച്ചു
ഷ്രൂസ്ബെറി: (www.kvartha.com) യുകെയില്‍ ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം മലയാളി നഴ്സ് മരിച്ചു. മൂവാറ്റുപുഴ തൃക്കളത്തൂര്‍ പുന്നൊപ്പടി കരിയന്‍ ചേരില്‍ ഷാജി മാത്യൂ (46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12.30 മണിയോടെ നഴ്സിങ് ഹോമില്‍ ജോലിക്കിടയില്‍ ഇടവേളയില്‍ റെസ്റ്റ് റൂമില്‍ ഇരിക്കുമ്പോഴാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് വിവരം.
തുടര്‍ന്ന് ഡ്യൂടിയില്‍ ഉണ്ടായിരുന്ന നഴ്സ് ഉള്പെടെയുള്ളവര് സിപിആര്‍ കൊടുക്കുകയും ആംബുലന്‍സ് സംഘം എത്തുകയും ചെയ്തു. എന്നാല്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു.
കുടുംബത്തോടൊപ്പം ഒന്നര വര്‍ഷം മുമ്പാണ് ഷാജി യുകെയില്‍ എത്തിയത്. ഷ്രൂസ്ബെറി ആശുപത്രിലെ തീയേറ്റര്‍ നഴ്സ് ആണ്. പിതാവ്: കെ എം മത്തായി, മാതാവ്: സൂസന്. ഭാര്യ: ജൂബി. മക്കള്‍: നെവിന് ഷാജി, കെവിന് ഷാജി.
Keywords: News, World, Nurse, Death, Obituary, Hospital, UK: Malayali nurse died.