Died | 'ബോക്‌സിങ് മത്സരത്തിനിടെ റിങില്‍ തലയിടിച്ചു വീണു'; യുകെയില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

 


ലന്‍ഡന്‍: (www.kvartha.com) യുകെയില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. കോട്ടയം വടവാതൂര്‍ കണ്ടംചിറയില്‍ റെജി കുര്യന്‍-സൂസന്‍ റെജി ദമ്പതികളുടെ മകന്‍ ജുബല്‍ റെജി കുര്യന്‍ (23) ആണ് മരിച്ചത്. യുകെയിലെ നോടിങ്ഹാമില്‍ ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിന് വേണ്ടി പണം സ്വരൂപിക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിനിടെ അപകടത്തില്‍പെടുകയായിരുന്നുവെന്നാണ് റിപോര്‍ട്.

പൊലീസ് പറയുന്നത്: നോടിങ്ഹാമിലെ ഹാര്‍വി ഹാഡന്‍ സ്‌പോര്‍ട്‌സ് വില്ലേജില്‍ മാര്‍ച് 25ന് നടന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കായിക മത്സരങ്ങള്‍ക്കിടെയാണ് ജുബലിന് പരിക്കേറ്റത്. ബോക്‌സിങ് മത്സരത്തിനിടെ റിങില്‍ തലയിടിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. നോടിങ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞുവരവെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

Died | 'ബോക്‌സിങ് മത്സരത്തിനിടെ റിങില്‍ തലയിടിച്ചു വീണു'; യുകെയില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ജുബലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. കോട്ടയം വടവാതൂര്‍ സ്വദേശികളായ ജുബലിന്റെ മാതാപിതാക്കള്‍ അബൂദബിയിലാണ് താമസിക്കുന്നത്. യുകെയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം കോട്ടയം വടവാതൂര്‍ ഗുഡ് എര്‍ത്ത് വില്ലയിലുള്ള വീട്ടിലെത്തിക്കും.

ഫിസിയോതെറാപിയില്‍ ബിരുദം നേടിയ ശേഷം നോടിങ്ഹാം ട്രെന്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സര്‍സൈസ് മെഡിസിനില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുകയായിരുന്നു ജുബല്‍. സ്‌റ്റേസി മിര്യാം കുര്യന്‍, ജബല്‍ റെജി കുര്യന്‍ എന്നിവരാണ് സഹോദരങ്ങള്‍.

Keywords: London, News, World, Student, Death, Accident, UK: Malayali student died.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia