ഷോപ്പിംഗ് മാളില്‍ വെച്ച് കുഞ്ഞിന് പാലുകൊടുത്തതിന് യുവതിയെ പുറത്താക്കി

 


ലണ്ടന്‍: (www.kvartha.com 15/07/2015) ബ്രിട്ടനിലെ ലീസ്റ്റര്‍ പ്രിമാര്‍ക്ക് മാളില്‍ ഷോപ്പിങ്ങിനെത്തിയ യുവതിയെ മുലയൂട്ടിക്കൊണ്ടിരിക്കെ പുറത്താക്കിയതായി പരാതി. കഴിഞ്ഞദിവസമായിരുന്നു സംഭവം.

കുഞ്ഞിനെ അമ്മയുടെ മാറില്‍ നിന്നും ബലമായി വേര്‍പെടുത്തിയ  ഗാര്‍ഡ് ഇരുവരെയും മാളില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഫ്രീ ടു ഫീഡ് എന്ന ഫേസ്ബുക്ക് സപ്പോര്‍ട്ട് ഗ്രൂപ്പില്‍ കരോലിന്‍ സ്റ്റാര്‍മര്‍ എന്ന യുവതിയാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് പോസ്റ്റിയത്.

ഒമ്പതുമാസം പ്രായമുള്ള തന്റെ കുട്ടിക്ക് മുലയൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഗാര്‍ഡ് തന്റെ മാറില്‍ നിന്നും കുഞ്ഞിനെ ബലമായി പിടിച്ചെടുത്തുകൊണ്ടപോയത്. കുട്ടിയെ വേണമെങ്കില്‍ തനിക്ക് പിന്നാലെ വരണമെന്നും  ഗാര്‍ഡ് നിര്‍ദ്ദേശിച്ചുവെന്നും കരോലിന്‍ പറയുന്നു. മാളിലെ ഒരു മൂലയിലിരുന്നാണ് താന്‍ കുഞ്ഞിന് പാലുകൊടുത്തത്.  സംഭവത്തെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനൊപ്പം പോയി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഒരു അമ്മയുടെ അവകാശത്തെയാണ് ഗാര്‍ഡ് ഇല്ലാതാക്കിയതെന്ന് കരോലിന്‍ നല്‍കിയ  പരാതിയില്‍
പറയുന്നു. കുട്ടിയെ തന്റെ മാറില്‍ നിന്നും ബലമായി എടുത്തുകൊണ്ടുപോയതാണ് കരോലിനെ വിഷമിപ്പിച്ചത്. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് മാള്‍ മാനേജര്‍ അറിയിച്ചു. തങ്ങളുടെ മാളില്‍ കുട്ടികള്‍ക്ക് മുലയൂട്ടുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സംഭവത്തില്‍ ഗാര്‍ഡ് കുറ്റക്കാരനാണെങ്കില്‍ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷോപ്പിംഗ് മാളില്‍ വെച്ച് കുഞ്ഞിന് പാലുകൊടുത്തതിന് യുവതിയെ പുറത്താക്കി

Also Read:  സര്‍ക്കാര്‍ വനത്തില്‍ നിന്നും തേക്ക് മരങ്ങള്‍ മുറിച്ചുകടത്തിയ സംഘത്തിന് 10,000 വീതം പിഴ

Keywords:  UK mom stopped from breastfeeding, lodges police complaint, London, Britain, Police Station, Husband, Facebook, Poster, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia