'Pakora' | ഇഷ്ടഭക്ഷണത്തിന്റെ പേര് കുഞ്ഞിനിട്ട് റെസ്റ്റോറന്റ് ഉടമ; സമൂഹ മാധ്യമങ്ങളില്‍ ട്രോളോട് ട്രോള്‍

 


യുകെ: (www.kvartha.com) കുഞ്ഞിന് പേരിടുമ്പോള്‍ അതില്‍ വ്യത്യസ്തത വരുത്താന്‍ ആളുകള്‍ പരമാവധി ശ്രമിക്കാറുണ്ട്. ഒരു കുഞ്ഞുണ്ടാകാന്‍ പോകുന്നുവെന്ന് അറിയുമ്പോള്‍ തന്നെ ദമ്പതികള്‍ കുഞ്ഞിന് എന്തുപേരിടണമെന്നാണ് കണ്ടെത്താന്‍ നോക്കുക.

'Pakora' | ഇഷ്ടഭക്ഷണത്തിന്റെ പേര് കുഞ്ഞിനിട്ട് റെസ്റ്റോറന്റ് ഉടമ; സമൂഹ മാധ്യമങ്ങളില്‍ ട്രോളോട് ട്രോള്‍

അത്തരത്തില്‍ ഒരു റെസ്‌റ്റോറന്റ് ഉടമ തന്റെ കുഞ്ഞിനിട്ട പേരാണ് ഇപ്പോള്‍ ചര്‍ചയാകുന്നത്. തന്റെ ഇഷ്ടഭക്ഷണത്തിന്റെ പേരാണ് അദ്ദേഹം കുഞ്ഞിന് ഇട്ടത്. യുകെയില്‍ റെസ്റ്റോറന്റ് നടത്തുന്ന ഹിലാരി ബ്രാനിഫ് തന്റെ കുഞ്ഞിന് 'പകോറ' എന്ന് പേര് നല്‍കുകയായിരുന്നു. പക്കാവട എന്ന് നമ്മള്‍ വിളിക്കുന്ന സ്നാകിന്റെ നോര്‍ത് ഇന്‍ഡ്യയിലെ പേരാണ് പകോറ.

കുഞ്ഞിന് ഇത്തരമൊരു പേര് നല്‍കിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി ഹിലരി തന്നെ രംഗത്തെത്തി. പകോറ ഇഷ്ടഭക്ഷണമാണെങ്കിലും കുഞ്ഞിനെ ആ പേര് വിളിച്ചത് റെസ്റ്റോറന്റിന് പ്രശസ്തി ലഭിക്കാനാണെന്നാണ് ഹിലരി പറയുന്നത്. എതായാലും സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരെ ട്രോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

Keywords: UK parents name their child after Indian snack 'Pakora', London, News, Child, Social Media, Food, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia