Probe | 'ഭാര്യയുടെ ശിശുസംരക്ഷണ ഏജന്‍സിക്ക് ബജറ്റ് ആനൂകൂല്യം'; ബ്രിടിഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ അന്വേഷണം

 


ലന്‍ഡന്‍: (www.kvartha.com) ഭാര്യയുടെ ബിസിനസ് ആനുകൂല്യവുമായി ബന്ധപ്പെട്ട് ബ്രിടിഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം. ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിക്ക് ബജറ്റ് 'ആനൂകൂല്യം' ലഭിക്കുമെന്ന പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചതായി ബി ബി സി അടക്കമുള്ള അന്താരാഷട്ര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 

ശിശുസംരക്ഷണ ഏജന്‍സിക്ക് പ്രയോജനപ്പെടാനാണ് ഋഷി സുനക് ബജറ്റില്‍ നയപരമായ മാറ്റങ്ങള്‍ വരുത്തിയതെന്നായിരുന്നു പരാതി. ബജറ്റിലെ നയപരമായ മാറ്റങ്ങളിലൂടെ ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിക്ക് പ്രയോജനം ലഭിക്കുമെന്ന റിപോര്‍ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ലമെന്റ് സമിതി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തുന്നതെന്ന് ബ്രിടിഷ് പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ് കമീഷനര്‍ തന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ടു. ഏപ്രില്‍ 13നാണ് അന്വേഷണം ആരംഭിച്ചത്.

Probe | 'ഭാര്യയുടെ ശിശുസംരക്ഷണ ഏജന്‍സിക്ക് ബജറ്റ് ആനൂകൂല്യം'; ബ്രിടിഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ അന്വേഷണം


ഹൗസ് ഓഫ് കോമണ്‍സിന്റെ പെരുമാറ്റച്ചട്ടങ്ങളും രെജിസ്റ്ററുകളും നിരീക്ഷിക്കുന്നത് കമീഷനറാണ്. ഈ അന്വേഷണത്തില്‍ ഋഷി സുനക് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയാല്‍ പ്രധാനമന്ത്രിയോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെടാനും ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കാനും കമീഷനര്‍ക്ക് അധികാരവുമുണ്ട്.

Keywords:  News, World, World-News, Britain, UK, Pm, Prime Minister, Top Headlines, Probe, Wife, Business, UK PM Rishi Sunak faces parliamentary probe over wife Akshata's business interest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia