പെന്‍ഷനുണ്ടെന്ന് അറിയാതെ ദുരിത ജീവിതം നയിച്ച് വൃദ്ധ; നഷ്ടപ്പെടുത്തിയത് 20 വര്‍ഷത്തെ 77 ലക്ഷം രൂപ!
Jul 19, 2021, 12:11 IST
ലന്‍ഡന്‍: (www.kvartha.com 19.07.2021) യുകെയിലെ ക്രോയ്ഡണ്‍ സ്വദേശിനിയായ 100 വയസുകാരി പെന്‍ഷനുണ്ടെന്നറിയാതെ നഷ്ടപ്പെടുത്തിയത് നിരവധി ലക്ഷങ്ങള്‍. തെറ്റിദ്ധാരണയുടെ പേരിലാണ് ഇത്രയും തുക നഷ്ടപ്പെടുത്തി തുച്ഛമായ വുമാനത്തില്‍ ദുരിത ജീവിതം നയിച്ചത്.
ക്രോയ്ഡണില്‍ 1921ല്‍ ജനിച്ച് കാനഡയിലേക്ക് കുടിയേറിയ മാര്‍ഗരറ്റ് ബ്രാഡ്ഷാ 30 വര്‍ഷത്തോളം അവിടെയാണ് തൊഴിലെടുത്തത്. അതുകഴിഞ്ഞ് തിരിച്ചെത്തി ബ്രിടനില്‍ തന്നെ താമസിച്ചുവരികയായിരുന്നുവെങ്കിലും കാനഡയില്‍ താമസിച്ചതിനാല്‍ 80 വയസ്സ് പൂര്‍ത്തിയാകുന്നതോടെ ലഭിക്കുന്ന പെന്‍ഷന്‍ അര്‍ഹതയില്ലെന്നാണ് കരുതിയത്. അത്രയും കാലം പെന്‍ഷന്‍ വാങ്ങിയിരുന്നുവെങ്കില്‍ അത് 75,000 പൗന്‍ഡ് (77 ലക്ഷം രൂപ) ഉണ്ടാകുമായിരുന്നു.
അതിനിടെ ഒരു പത്രവാര്‍ത്തയാണ് ഇവര്‍ക്ക് തുണയായത്. ഇവരുടെ 78കാരിയായ മകള്‍ ഹെലന്‍ കണ്ണിങ്ഹാം ആ ഞെട്ടിക്കുന്ന വിവരം മാതാവിനെ അറിയിക്കുകയായിരുന്നു. പ്രായം 80 തികഞ്ഞ അന്നുമുതല്‍ ഓരോ ആഴ്ചയും 82.45 പൗണ്ട് (8,461 രൂപ) സര്‍കാര്‍ പെന്‍ഷനായി അനുവദിക്കും എന്ന് തിരിച്ചറിയാതെയിരുന്ന സത്യം.
മറവിരോഗം അലട്ടുന്ന അവര്‍ കാനഡയിലെ ജോലിയുടെ തുടര്‍ച്ചയായി ലഭിക്കുന്ന ചെറിയ പെന്‍ഷന്‍ തുകയിലാണ് ജീവിക്കുന്നത്. ഒമ്പത് ചെറുമക്കളുടെ മുത്തശ്ശിയായ മാര്‍ഗരറ്റ് അപേക്ഷ നല്‍കിയതോടെ ഇപ്പോള്‍ പെന്‍ഷന്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് തുക അടച്ചാലും ഇല്ലെങ്കിലും തുക ലഭിക്കും. കാനഡയില്‍ ജോലിയെടുത്ത കാലത്ത് അടക്കാത്തത് വില്ലനാകില്ലെന്നര്‍ഥം. കുടിശ്ശികയിനത്തില്‍ 4,000 പൗന്‍ഡ് സര്‍കാര്‍ അനുവദിച്ചിരുന്നു. അവശേഷിച്ച തുക എന്നെന്നേക്കുമായി നഷ്ടമാകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.