Russia's Rocket Attack | റഷ്യയുടെ റോകറ്റാക്രമണത്തില്‍ കിഴക്കന്‍ യുക്രെയ്‌നില്‍ 10 പേര്‍ കൊല്ലപ്പെട്ടു; 36 പേര്‍ കെട്ടിടത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി ഗവര്‍നര്‍
Jul 10, 2022, 19:15 IST
കീവ്: (www.kvartha.com) റഷ്യയുടെ റോകറ്റാക്രമണത്തില്‍ കിഴക്കന്‍ യുക്രെനിയനില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ചെസിവ് യാര്‍ നഗരത്തിലെ അഞ്ചുനില കെട്ടിടമാണ് റോകറ്റാക്രമണത്തില്‍ തകര്‍ന്നത്. 36 പേര്‍ കെട്ടിടത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി ഡോനെസ്‌ക് മേഖലയുടെ ഗവര്‍നര്‍ പാവ്‌ലോ കിറിലെങ്കോ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍പെട്ട രണ്ടുപേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുക്രെനിയന്‍ എമര്‍ജന്‍സി സര്‍വീസ് ആദ്യം മരിച്ചവരുടെ എണ്ണം ആറ് എന്നായിരുന്നു പുറത്ത് വിട്ടത്, എന്നാല്‍ പിന്നീട് ഇത് 10 ആയി ഉയര്‍ന്നു. റഷ്യന്‍ സേനയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നായി കരുതുന്ന ക്രമറ്റോസ്‌ക് നഗരത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ചെസിവ് യാര്‍ നഗരം. 12,000 പേരാണ് ആക്രമണം നടന്ന നഗരത്തില്‍ ഇപ്പോഴുള്ളത്.
ഡോനെസ്‌ക് നഗരത്തില്‍ 2014 മുതല്‍ യുക്രെയ്ന്‍ സേനയ്‌ക്കെതിരെ വിമതര്‍ പോരാട്ടം നടത്തുന്നുണ്ട്. ലുഹാന്‍സ്‌കിലെ യുക്രെയ്ന്‍ പ്രതിരോധത്തിന്റെ കേന്ദ്രമായിരുന്ന ലിസിഷാന്‍സ്‌ക് കഴിഞ്ഞ ആഴ്ച റഷ്യ പിടിച്ചെടുത്തിരുന്നു. അതിനു ശേഷം വീണ്ടും ആക്രമണം തുടങ്ങാന്‍ സമയമെടുക്കുമെന്നായിരുന്നു കരുതിയതെങ്കിലും റഷ്യ അതിവേഗം ആക്രമണം നടത്തുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.