Miss Japan | 'വിവാഹിതനുമായുള്ള പ്രണയം പരസ്യമായി': മിസ് ജപാന്‍ കിരീടം ഉപേക്ഷിച്ച് കരോലിന ഷിനോ
Feb 6, 2024, 14:34 IST
ടോക്യോ: (KVARTHA) വിവാഹിതനുമായുള്ള പ്രണയം പരസ്യമായതോടെ മിസ് ജപാന്‍ കിരീടം ഉപേക്ഷിച്ച് കരോലിന ഷിനോ. 2024ലെ മിസ് ജപാന്‍ പട്ടം നേടിയ 26 കാരിയാണ് വിവാഹിതനായ യുവ ഡോക്ടറുമായുള്ള ബന്ധം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് കിരീടം ഉപേക്ഷിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം ഷുക്കന്‍ ബുന്‍ഷൂണ്‍ റിപോര്‍ട് ചെയ്തു.
തെറ്റിദ്ധരിപ്പിച്ചതിന് യുവതി മാപ്പ് പറയുകയും സംഘാടകര്‍ രാജി സ്വീകരിക്കുകയും ചെയ്തുവെന്നും മിസ് ജപാന്‍ അസോസിയേഷന്‍ അറിയിച്ചു. തിങ്കളാഴ്ച മിസ് ഷിനോ തന്റെ ആരാധകരോടും പൊതുജനങ്ങളോടും ക്ഷമാപണം നടത്തി.
തെറ്റിദ്ധരിപ്പിച്ചതിന് യുവതി മാപ്പ് പറയുകയും സംഘാടകര്‍ രാജി സ്വീകരിക്കുകയും ചെയ്തുവെന്നും മിസ് ജപാന്‍ അസോസിയേഷന്‍ അറിയിച്ചു. തിങ്കളാഴ്ച മിസ് ഷിനോ തന്റെ ആരാധകരോടും പൊതുജനങ്ങളോടും ക്ഷമാപണം നടത്തി.
ഭയവും പരിഭ്രാന്തിയും കൊണ്ടാണ് താന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും തന്റെ പ്രവൃത്തിയില്‍ ദു:ഖമുണ്ടെന്നും അവര്‍ പറഞ്ഞു. കിരീടം ഉപേക്ഷിച്ചെങ്കിലും ഇനി പുതുതായി മത്സരമൊന്നും ഈ വര്‍ഷം നടത്തുകയില്ല. മിസ് ജപാന്‍ കിരീടം ഈ വര്‍ഷം മുഴുവന്‍ ഒഴിഞ്ഞുകിടക്കും. നിരവധി റണര്‍ അപുകള്‍(Runner - Up)മത്സരത്തില്‍ ഉണ്ടായിരുന്നു.
2024 ജനുവരി 22നായിരുന്നു മിസ് ഷിനോ മത്സരത്തില്‍ വിജയിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ യൂറോപ്യന്‍ വംശജയുമാണ് ഷിനോ. യുക്രൈനില്‍ ജനിച്ച ഷിനോ അഞ്ച് വയസ്സുള്ളപ്പോള്‍ അമ്മയോടൊപ്പം ജപാനിലേക്ക് പോവുകയായിരുന്നു. 2022ല്‍ ജാപനീസ് പൗരത്വം ലഭിക്കുകയും ചെയ്തു.
Keywords: Ukraine-born Miss Japan 2024 relinquishes title following report of affair, Japan, News, Ukraine-born Miss Japan, Karolina Shiino, Apology, Media, Report, Doctor, World News.
2024 ജനുവരി 22നായിരുന്നു മിസ് ഷിനോ മത്സരത്തില്‍ വിജയിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ യൂറോപ്യന്‍ വംശജയുമാണ് ഷിനോ. യുക്രൈനില്‍ ജനിച്ച ഷിനോ അഞ്ച് വയസ്സുള്ളപ്പോള്‍ അമ്മയോടൊപ്പം ജപാനിലേക്ക് പോവുകയായിരുന്നു. 2022ല്‍ ജാപനീസ് പൗരത്വം ലഭിക്കുകയും ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.