Missile Attack | റഷ്യന്‍ അധീന മേഖലകളില്‍ മിസൈല്‍ വര്‍ഷം; ക്രൈമിയയിലും സ്‌ഫോടനം; മെലിറ്റോപോളില്‍ 2 മരണം, 10 പേര്‍ക്ക് പരുക്ക്
Dec 12, 2022, 10:56 IST
കീവ്: (www.kvartha.com) തെക്കന്‍ യുക്രൈനിലും മറ്റുമായി റഷ്യന്‍ അധീനതയിലുള്ള മേഖലകളില്‍ യുക്രൈന്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപോര്‍ട്. ഡൊണെറ്റ്‌സ്‌കിലും ക്രൈമിയയിലും റഷ്യന്‍ സൈനിക ബാരകുകളില്‍ ഉള്‍പെടെ ആക്രമണം നടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
ശനിയാഴ്ച മുതല്‍ മെലിറ്റോപോളിനുനേര്‍ക്ക് യുക്രൈന്‍ മിസൈല്‍ ആക്രമണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈമിയയിലെയും മറ്റും ആക്രമണ വിവരം പുറത്തുവരുന്നത്. മെലിറ്റോപോളിനുനേര്‍ക്ക് നാല് മിസൈലുകളാണ് വന്നതെന്ന് ഭരണകൂടം പറയുന്നു. രണ്ടുപേര്‍ മരിക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മെലിറ്റോപോളിലെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ക്രൈമിയന്‍ നഗരമായ സിംഫെറോപോളില്‍ പ്രാദേശികസമയം ശനി രാത്രി ഒന്‍പതിനായിരുന്നു ആക്രമണം. കരിങ്കടലിലെ റഷ്യന്‍ സേനയുടെ ആസ്ഥാനമായ സെവാസ്റ്റോപോള്‍, സോവിയറ്റ്‌സ്‌കെയിലെ സൈനിക ബാരകുകള്‍, ഹ്വാര്‍ഡിസ്‌കെ, ഴാന്‍കോയ്, ന്യഴ്‌നിയോഹിര്‍സ്‌കി എന്നിവിടങ്ങളിലും ആക്രമണം ഉണ്ടായി.
അതേസമയം, സംഭവത്തില്‍ യുക്രൈന്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച യുക്രൈന് നേര്‍ക്ക് റഷ്യയുടെ മിസൈല്‍ ആക്രമണം ശക്തമാക്കിയിരുന്നു.
Keywords: News,World,international,Ukraine,attack,Russia,Top-Headlines,injury, Injured,Death,Killed, Ukraine launches missile attack on Russian-occupied Melitopol, explosions reported in Donetsk and Crimea
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.