യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച ഉടന്‍; വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യുക്രൈന്‍; നിബന്ധനകളുണ്ടെന്ന് റഷ്യ; ആണവായുധങ്ങള്‍ തയാറാക്കി വയ്ക്കാന്‍ നിര്‍ദേശിച്ച് പുടിന്‍
Feb 28, 2022, 16:36 IST
കെയ് വ് : (www.kvartha.com 28.02.2022) യുദ്ധം അവസാനിപ്പിക്കുന്നതിനായി ബെലാറൂസ് അതിര്‍ത്തിയില്‍ യുക്രൈനും റഷ്യയും തമ്മിലുള്ള ചര്‍ച ഉടന്‍ നടക്കും. എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യുക്രൈന്‍ ആവശ്യപ്പെടുമ്പോള്‍ നിബന്ധനകളുണ്ടെന്ന് റഷ്യ അറിയിച്ചു.
യുക്രൈനിലെ പല നഗരങ്ങളും പിടിച്ചെടുത്താണു റഷ്യയുടെ മുന്നേറ്റം. ആണവായുധങ്ങള്‍ തയാറാക്കി വയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ് ളാദിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. യുക്രെയിന്‍ പ്രതിരോധമന്ത്രി റെസ്നികോവ് അടങ്ങുന്ന സംഘമാണ് സമാധാന ചര്‍ചകള്‍ക്കായി എത്തിയത്. പ്രസിഡന്റിന്റെ ഓഫിസ് ഇക്കാര്യം സ്ഥിരീകരിച്ചു.
ബെലാറൂസ് പ്രസിഡന്റ് അലക്‌സാന്‍ഡര്‍ ലൂകഷെന്‍കോയാണ് ചര്‍ചയ്ക്കായി യുക്രൈന്‍ പ്രസിഡന്റ് വ് ളാദിമിര്‍ സെലെന്‍സ്‌കിയെ ക്ഷണിച്ചത്. എന്നാല്‍ റഷ്യന്‍ അധിനിവേശത്തിന് ബെലാറൂസ് സഹായം നല്‍കുന്നതിനാല്‍ ചര്‍ചയ്ക്കില്ലെന്നായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്.
പിന്നീട് നിലപാട് മാറ്റുകയായിരുന്നു. യുദ്ധം നീണ്ടുപോയാല്‍ വരും ദിവസങ്ങളില്‍ യുക്രൈന് സൈനിക സഹായം നല്‍കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ അറിയിച്ചു. റഷ്യയിലും മറ്റു രാജ്യങ്ങളിലും യുദ്ധത്തിനെതിരെ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. യൂറോപ്യന്‍ യൂനിയനില്‍ ഉടനടി യുക്രൈന് അംഗത്വം നല്‍കണമെന്നും ആവശ്യമുണ്ട്.
അതിനിടെ യുക്രൈനിലെ നഗരമായ ചെര്‍ണിഹിവില്‍ ജനവാസകേന്ദ്രത്തിലെ ബഹുനില കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയില്‍ റഷ്യ ബോംബിട്ടു. അതേസമയം തുടര്‍ച്ചയായ അഞ്ചാം ദിവസവും യുക്രൈന്‍ തലസ്ഥാനമായ കെയ് വും മറ്റൊരു നഗരമായ ഖാര്‍കീവും റഷ്യയ്ക്ക് കീഴടക്കാന്‍ സാധിച്ചിട്ടില്ല.
നിരവധി സാധാരണക്കാര്‍ യുക്രൈനില്‍ കൊല്ലപ്പെടുന്നതായി ഇന്‍ഡ്യയിലെ യുക്രൈന്‍ അംബാസിഡര്‍ ഡോ. ഈഗോര്‍ പൊലിഖ അറിയിച്ചു. മരിച്ച സാധാരണക്കാരില്‍ 16 പേര്‍ കുട്ടികളാണ്. ഇതിനിടെ ബെലാറൂസ് സൈന്യവും റഷ്യയ്ക്കൊപ്പം ചേര്‍ന്ന് യുക്രൈനെതിരെ യുദ്ധം ചെയ്യുന്നതായി വിവരമുണ്ട്.
അതേസമയം സ്വന്തം ജീവന്‍ രക്ഷിക്കാനും ഉടന്‍ യുക്രൈന്‍ വിട്ടുപോകാനും റഷ്യന്‍ സൈനികരോട് യുക്രൈന്‍ പ്രസിഡന്റ് വ് ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യയിലേക്കുളള ബാങ്കിംഗ്, പണമിടപാട് കാര്യങ്ങളില്‍ ഉപരോധം ഏര്‍പെടുത്താന്‍ സിംഗപൂര്‍ തീരുമാനിച്ചു.
അതിനിടെ വിവിധ രാജ്യങ്ങള്‍ ഉപരോധം ഏര്‍പെടുത്തുന്നതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് റഷ്യ ഭീഷണി മുഴക്കി. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുളള ഇന്ധന വിതരണമടക്കം തടയുമെന്നാണ് റഷ്യയുടെ ഭീഷണി. ഇതുവരെ ഏഴ് കുട്ടികളടക്കം 102 സാധാരണക്കാര്‍ യുക്രൈയിനില്‍ റഷ്യന്‍ ആക്രമണത്തില്‍ മരിച്ചതായാണ് യുഎന്‍ പുറത്തുവിട്ട കണക്കില്‍ സൂചിപ്പിക്കുന്നത്.
Keywords: Ukraine President Volodymyr Zelensky refuses peace talks with Russia in Belarus, says open for other places, Ukraine, News, Russia, Meeting, Declaration, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.