കീവ് മേഖലയില്‍ 1200ലധികം മൃതദേഹങ്ങള്‍ കണ്ടെത്തി, റഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായി നടത്തിയ കൂട്ടക്കുരുതിയുടെ ഭാഗമാണിതെന്നും യുക്രൈന്‍

 


ക്രാമറ്റോര്‍സ്‌ക്: (www.kvartha.com 11.04.2022) കീവ് മേഖലയില്‍ 1,200ലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതായും റഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായി നടത്തിയ കൂട്ടക്കുരുതിയുടെ ഭാഗമാണിതെന്നും യുക്രൈന്‍. 1,222 മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് യുക്രൈന്‍ പ്രോസിക്യൂടര്‍ വെനെഡിക്ടോവ വ്യക്തമാക്കി. യുക്രൈനില്‍ ഇതുവരെ 1,793 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുഎന്നിന്റെ കണക്ക് പറയുന്നത്. 2439 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം, യുക്രൈനിലെ ലുഹാന്‍സ്‌ക്, ഡിനിപ്രോ മേഖകളിലേക്കാണ് റഷ്യന്‍ സേന ഞായറാഴ്ച റോകറ്റ് ആക്രമണം നടത്തിയത്. മേഖലയിലെ വിമാനത്താവളം തകര്‍ത്ത ആക്രമണത്തില്‍ കുറഞ്ഞത് അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ട്. വെള്ളിയാഴ്ച ക്രാമറ്റോര്‍സ്‌കിലെ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. ഇവിടെ 109 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

കീവ് മേഖലയില്‍ 1200ലധികം മൃതദേഹങ്ങള്‍ കണ്ടെത്തി, റഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായി നടത്തിയ കൂട്ടക്കുരുതിയുടെ ഭാഗമാണിതെന്നും യുക്രൈന്‍

Keywords:  News, World, Death, Dead Body, Ukraine, Russia, Attack, Ukraine Says 1,200 Bodies Found Near Kyiv.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia