'വിഷം കലര്‍ത്തിയ കേകും മദ്യവും നല്‍കി റഷ്യന്‍ സൈനികരെ യുക്രൈന്‍ പൗരന്മാര്‍ കൊലപ്പെടുത്തി'

 


കെയ് വ്: (www.kvartha.com 03.04.2022) വിഷം കലര്‍ത്തിയ കേകും മദ്യവും നല്‍കി റഷ്യന്‍ സൈനികരെ യുക്രൈന്‍ പൗരന്മാര്‍ കൊലപ്പെടുത്തിയതായി റിപോര്‍ട്. ഖാര്‍കിവ് മേഖലയിലെ ഇസിയം നഗരത്തിലാണ് സംഭവമെന്ന് രാജ്യാന്തരമാധ്യമങ്ങളാണ് റിപോര്‍ട് ചെയ്തത്.

'വിഷം കലര്‍ത്തിയ കേകും മദ്യവും നല്‍കി റഷ്യന്‍ സൈനികരെ യുക്രൈന്‍ പൗരന്മാര്‍ കൊലപ്പെടുത്തി'

റഷ്യയുടെ മൂന്നാം മോടര്‍ റൈഫിള്‍ ഡിവിഷന്റെ ഭാഗമായ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സിന്റെ ഫെയ്‌സ്ബുക് കുറിപ്പില്‍ അറിയിച്ചു. കേകുകളില്‍ വിഷം കലര്‍ത്തി സൈനികര്‍ക്കു നല്‍കുകയായിരുന്നു. ഇതുകഴിച്ച് രണ്ടു പേര്‍ കൊല്ലപ്പെടുകയും 28 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയുമാണ്.

മറ്റൊരു സംഭവത്തില്‍ വിഷം കലര്‍ന്ന മദ്യം കുടിച്ച 500 സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എല്ലാ അര്‍ഥത്തിലും യുക്രൈന്‍ പൗരന്‍മാര്‍ റഷ്യന്‍ സൈന്യത്തിനുനേരെ ശക്തമായ ആക്രമണം നടത്തുന്നതായി ഇത്തരം സംഭവങ്ങളില്‍നിന്നും വ്യക്തമാകുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

Keywords: Ukrainian citizens kill Russian troops by feeding them poisoned cake and alcohol, officials say, Ukraine, News, Liquor, Killed, Army, Russia, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia